തീർത്ഥ വിവേകിന്റെ കുട്ടിക്കവിതകൾ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് പ്രകാശനം നിർവഹിക്കുന്നു. 
Kerala

'എന്റെ സാനു അപ്പൂപ്പയ്ക്ക്'; സാനു മാഷിന് ആദരമായി ആറാം ക്ലാസുകാരിയുടെ രണ്ടാമത്തെ പുസ്തകം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആറാം ക്ലാസ് വിദ്യാര്‍ഥി തീര്‍ത്ഥ വിവേകിന്റെ രണ്ടാമത്തെ പുസ്തകം, എന്റെ സാനു അപ്പൂപ്പയ്ക്ക് മന്ത്രി അനൂപ് ജേക്കബ് പ്രകാശനം ചെയ്തു. ഇംഗ്ലീഷ്, ഹിന്ദി, മലയാളം കുട്ടിക്കവിതകളാണ് പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. തീര്‍ത്ഥ വിവേകിന്റെ കവിതകള്‍ 2026 ലെ കലാം ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഏറ്റവും പ്രായം കുറഞ്ഞ സര്‍ഗാത്മക കവി എന്ന നിലയില്‍ ഇടം നേടിയിരുന്നു.

തീര്‍ത്ഥ വിവേകിന്റെ ആദ്യ പുസ്തകം പ്രകാശനം നിര്‍വഹിച്ചതും അവതാരിക എഴുതിയതും എംകെ സാനു ആയിരുന്നു. ചെറുപ്രായത്തില്‍ തന്നെ കുഞ്ഞുണ്ണി കവിതകള്‍ 52 മിനിറ്റ് നിര്‍ത്താതെ ചൊല്ലി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും തീര്‍ത്ഥ ഇടം നേടിയിട്ടുണ്ട്. മൂന്നു ഭാഷകളിലായി 27 കവിതകള്‍ രചിച്ച് ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് നേടിയും ഈ കൊച്ചു മിടുക്കി ശ്രദ്ധേയമായിട്ടുണ്ട്.

പ്രകാശന ചടങ്ങില്‍ അഡ്വക്കേറ്റ് ജനറല്‍ കെ ജാജു ബാബു പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി. സാനു മാഷിന്റെ മക്കള്‍ ഡോ. ഗീത, രേഖ എന്നിവര്‍ പുസ്തകം പരിചയപ്പെടുത്തി. മുന്‍ കേന്ദ്ര മന്ത്രി പിസി തോമസ്, തൃപ്പൂണിത്തുറ മുന്‍സിപ്പാലിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ രാധികാ വര്‍മ്മ, എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബീനാശങ്കര്‍, ഐഎംഎ മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഡോ. എബ്രഹാം വര്‍ഗീസ്, ഡോ. കെഎം സൗമ്യ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. ഗ്രീന്‍ ബുക്‌സാണ് പ്രസാധകര്‍.

എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ തീര്‍ത്ഥ വിവേക് തൃപ്പൂണിത്തുറ ശ്രീ ഗണപതി മഠത്തില്‍ ഹൈക്കോടതി അഭിഭാഷകനായ വിവേക് കെ വിജയന്റെയും ഡോ. സൗമ്യയുടെയും ഏക മകളാണ്.

'To My Sanu Appoppa'; Sixth grader's second book as a tribute to Sanu Mash

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മട്ടന്നൂരിൽ അമ്മയും മകനും വെട്ടേറ്റ് മരിച്ചു; അമ്മയെ കൊന്ന് മകൻ ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം

മുട്ടയ്ക്ക് വില കൂടിയോ? മുട്ടയേക്കാൾ പ്രോട്ടീൻ അടങ്ങിയ 8 ഭക്ഷണങ്ങൾ

‘വീരാവി’യായി ആക്ഷൻ കിംഗ് അർജുൻ സർജ; ‘പോളിമേര 3’ ഫസ്റ്റ് ലുക്ക് ഗ്ലിംപ്സ് പുറത്തിറക്കി

കുടംപുളി വെറുമൊരു പുളിയല്ല; കർഷകന് പൊന്നുവിളയിക്കാവുന്ന കാർഷിക സമ്പത്ത്!

10, 12, ബിരുദം, നഴ്സിങ് യോഗ്യത; ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ വൻ അവസരം, മികച്ച ശമ്പളം