കെ ഒ ജോസഫ്  ടിവി ദൃശ്യം
Kerala

തിയറ്ററില്‍ കാല്‍ വഴുതി വീണു; കോറണേഷന്‍ തിയറ്റര്‍ ഉടമ കെ ഒ ജോസഫ് മരിച്ചു

കോഴിക്കോട്ട് തിയറ്റര്‍ ഉടമ തിയറ്ററില്‍ കാല്‍ വഴുതിവീണ് മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട്ട് തിയറ്റര്‍ ഉടമ തിയറ്ററില്‍ കാല്‍ വഴുതിവീണ് മരിച്ചു. കോഴിക്കോട് മുക്കം കിഴുക്കാരകാട്ട് കെ ഒ ജോസഫ് ആണ് മരിച്ചത്. കോഴിക്കോട്ടെ കോറണേഷന്‍, മുക്കം അഭിലാഷ്, റോസ് തിയറ്ററുകളുടെ ഉടമയാണ്.

ചങ്ങരംകുളത്തെ മറ്റൊരു തിയറ്ററിലാണ് സംഭവം. സുഹൃത്തിന്റെ തിയറ്ററില്‍ വച്ച് കാല്‍വഴുതി തലയടിച്ച് വീണ ജോസഫിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. എട്ടു സ്‌ക്രീനുകളുടെ ഉടമയാണ് ഇദ്ദേഹം.

കോഴിക്കോട്ടെ തിയറ്ററുകളില്‍ ആധുനിക സംവിധാനങ്ങള്‍ ആദ്യമായി കൊണ്ടുവന്നത് ജോസഫ് ആണ്. മലബാറിലെ സിനിമാ ആസ്വാദകരുടെ സുഹൃത്ത് ആയാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്‌സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

നേഹ ബോറ അജ്ഞാത കേന്ദ്രത്തിലോ....? ആരോപണം

'നന്ദനി' പേസില്‍ സിംബാബ്‌വെ ഒതുങ്ങി! ഇന്ത്യന്‍ വനിതകള്‍ക്ക് ജയിക്കാന്‍ 115 റണ്‍സ്

'തിരം​ഗ' സമര 'തരം​ഗം', പിണറായിക്ക് ഇഡി സമന്‍സ്, സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561