തളിപ്പറമ്പ് താലൂക്ക് ആശുപത്രി 
Kerala

താലൂക്ക് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരിയെ പാമ്പ് കടിച്ചു

തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ സ്ത്രീയെ പാമ്പ് കടിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ സ്ത്രീയെ പാമ്പ് കടിച്ചു. ചെമ്പേരി സ്വദേശി ലതയെയാണ് അണലി കടിച്ചത്. ലത അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ആശുപത്രിലെ പേ വാര്‍ഡില്‍ അര്‍ദ്ധരാത്രിയാണ് സംഭവം. പ്രസവത്തിന് മകള്‍ക്ക് കൂട്ടിരിക്കാന്‍ എത്തിയതാണ് ലത.  പേ വാര്‍ഡില്‍ നിലത്ത് കിടക്കുമ്പോഴാണ് അണലിയുടെ കടിയേറ്റത്. 

പാമ്പ് കടിയേറ്റ ലതയെ ഉടന്‍ തന്നെ വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ലത അപകടനില തരണം ചെയ്തതായാണ് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ലതയെ കടിച്ച അണലി പാമ്പിനെ ആശുപത്രിയില്‍ ഉണ്ടായിരുന്നവര്‍ തല്ലിക്കൊന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

SCROLL FOR NEXT