Thrissur snake bite Screenshort
Kerala

അനോഷ് അച്ഛനോടും അമ്മയോടും സംസാരിച്ചു, പാമ്പു കടിയേറ്റ കുട്ടിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി, ആരോ​ഗ്യനില മെച്ചപ്പെട്ടു

ദിവസങ്ങൾക്കകം തീവ്ര പരിചരണ വിഭാ​ഗത്തിൽ നിന്നാണ് മാറ്റാനാകുമെന്ന് പ്രതീക്ഷയെന്നും ഡോക്ടർമാർ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ഇളയമകനെ നഷ്ടപ്പെട്ടതിന്റെ വേദനയിൽ കഴിയുന്ന സിൽജോയ്ക്കും ജോൺസിക്കും സാന്ത്വനമേകി അനേഷ് ജീവിതത്തിലേക്ക്. പാമ്പ് കടിയേറ്റ് ദിവസങ്ങളോളം മരണത്തോട് മല്ലിട്ട അനോഷ് (10) അപകട നില തരണം ചെയ്തതായി അങ്കമാലി ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി.

അനോഷ് അച്ഛനും അമ്മയുമായി സംസാരിച്ചു. വീഡിയോ കോളിൽ അമ്മൂമ്മയുമായും ചേച്ചിയുമായം സംസാരിച്ചതായി ഡോക്ടർമാർ അറിയിച്ചു. അനോഷിന്റെ ആരോ​ഗ്യനിലയിൽ നല്ല പുരോ​ഗതിയുണ്ട്, ദിവസങ്ങൾക്കകം തീവ്ര പരിചരണ വിഭാ​ഗത്തിൽ നിന്നാണ് മാറ്റാനാകുമെന്ന് പ്രതീക്ഷയെന്നും ഡോക്ടർമാർ പറഞ്ഞു. കുട്ടി മരുന്നുകളോട് ആദ്യം മുതലേ അനുകൂലമായി പ്രതികരിച്ചതും ചികിത്സയിൽ ഗുണമായി.

അനോഷിന്റെ അനുജനായ എട്ടു വയസ്സുകാരൻ ആൽജോ പാമ്പുകടിയേറ്റ് മരിച്ചത് നാടിനാകെ വേദനയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് അച്ഛനും അമ്മയ്ക്കുമൊപ്പം ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ഇരുവർക്കും പാമ്പുകടിയേറ്റത്.

Anosh, who was bitten by a snake in Thrissur, health condition improves

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുറ്റിപ്പുറത്ത് ബസ് കാറിന് മുകളിലേക്ക് തലകീഴായി മറിഞ്ഞു; ഒരു മരണം, മൂന്നു പേരുടെ നില ഗുരുതരം (വീഡിയോ )

'അംപയറേ ശരിക്കും ഞാൻ നോട്ടൗട്ട് ആണോ? ഒന്ന് നോക്കാമോ!'

'കടയിൽ നിന്ന് വാങ്ങുന്ന പാൽ മകന് നൽകാറില്ല'; കാരണം പറഞ്ഞ് കാജൽ അ​ഗർവാൾ

'മുഖ്യമന്ത്രിയെ കാണാൻ കഴിയുന്നത് തൃഷയ്ക്ക് മാത്രം'; അധിക്ഷേപിച്ച് എഐഡിഎംകെ നേതാവ്

പാലക്കാട് ഫ്ലൂയിഡ് കൺട്രോൾ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; റിസർച്ച് എഞ്ചിനീയർ തസ്തിക, അവസാന തീയതി ഓഗസ്റ്റ് 24