sndp General Secretary Vellappally Natesan 
Kerala

'മുസ്ലീം ലീഗിന്‍റെ മതേതരത്വം ചാറ്റല്‍ മഴയില്‍ ഒലിച്ചുപോവുന്ന ചായം'; വിമര്‍ശനവുമായി വെള്ളാപ്പള്ളി

എസ്എന്‍ഡിപി യോഗം മുഖപത്രമായ യോഗ നാദത്തിന്റെ മുഖ പ്രസംഗത്തിലാണ് വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുസ്ലീം ലീഗിനെ വീണ്ടും കടന്നാക്രമിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ 'മതേതര കോമഡി'കളിലൊന്നാണ് മുസ്ലീം ലീഗെന്ന് പരിഹസിക്കുന്ന വെള്ളാപ്പള്ളി വേഷത്തില്‍പ്പോലും മതം കുത്തിനിറച്ച മറ്റൊരു രാഷ്ട്രീയ കക്ഷി കേരളത്തിലില്ലെന്ന ആക്ഷേപവും ഉന്നയിക്കുന്നു. എസ്എന്‍ഡിപി യോഗം മുഖപത്രമായ യോഗ നാദത്തിന്റെ മുഖ പ്രസംഗത്തിലാണ് വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍.

അവിഭക്ത ഇന്ത്യയില്‍ രൂപീകരിക്കപ്പെട്ട സര്‍വേന്ത്യാ മുസ്ലീം ലീഗിന്റെ സ്വാതന്ത്ര്യാനന്തര രൂപമാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്. രണ്ട് പ്രസ്ഥാനങ്ങളുടെയും ലക്ഷ്യം മുസ്ലീങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കല്‍ മാത്രമാണ്, എല്ലാ ജനങ്ങളുടെയും അവകാശ സംരക്ഷണമല്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തുന്നു. മനുഷ്യത്വമുള്ള, മനുഷ്യന്റെ വേദനകള്‍ തിരിച്ചറിയുന്ന കുറേ നേതാക്കള്‍ പണ്ടും ഇന്നും ആ സംഘടനയിലുണ്ട്. എന്നാല്‍ നവനേതാക്കളുടെ മട്ടും ഭാവവും സംസാരവും കേട്ടാല്‍ ഓര്‍മ്മവരിക, പഴയ നീലക്കുറുക്കന്റെ കഥയാണ്. ഒരു ചാറ്റല്‍മഴയില്‍ ഒലിച്ചുപോകുന്ന ചായം മാത്രമാണ് ഇവരുടെ മതേതരത്വം എന്നും ലേഖനം പറയുന്നു.

കെഎം ഷാജിയെ പേരെടുത്ത് പറഞ്ഞും ലേഖനം വിമര്‍ശിക്കുന്നു. തീപ്പൊരി പ്രസംഗകനും ലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ എം ഷാജിയെപ്പോലുള്ള ലീഗ് നേതാക്കളുടെ മതേതര ഭാഷണങ്ങള്‍ കേട്ടാല്‍ ചിരിക്കാതിരിക്കാന്‍കഴിയില്ല. പകല്‍ ലീഗും രാത്രി പോപ്പുലര്‍ ഫ്രണ്ടുകാരുമാകുന്ന നേതാക്കളും അണികളും കണ്ണുതുറന്നു തന്നെ ഇനി പാലു കുടിക്കുക. നിങ്ങളുടെ ഇരട്ടമുഖം വെളിച്ചത്തു വന്നുകഴിഞ്ഞു.

രാഷ്ട്രീയം കൊള്ളലാഭമുണ്ടാക്കാന്‍ കഴിയുന്ന ബിസിനസാണെന്ന് തെളിയിച്ചവരാണ് ലീഗ് നേതാക്കള്‍. മതരാഷ്ട്രീയം കളിച്ച് അധികാരം കൈയില്‍ കിട്ടുമ്പോള്‍ സ്വന്തം മതത്തിനും ആളുകള്‍ക്കും വേണ്ടി പൊതുഖജനാവും പദവികളും ദുരുപയോഗം നടത്തുന്നു. മൂന്നാം തവണയും അധികാരം നഷ്ടപ്പെടുമോ എന്ന വെപ്രാളത്തിലാണ് ലീഗിന്റെ പുതിയ തലമുറ എന്നും വെള്ളാപ്പള്ളി പറയുന്നു.

സംവരണ സീറ്റില്‍ മത്സരിപ്പിക്കാന്‍ മുസ്ലീങ്ങള്‍ക്ക് സാധിക്കാത്തതുകൊണ്ടാണ് നിയമസഭയിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും രണ്ടോ മൂന്നോ പാവപ്പെട്ട പട്ടികജാതിക്കാരെ പച്ചവേഷം കെട്ടിച്ച് ജയിപ്പിച്ച് ലീഗ് മതേതര നാടകം ആടുന്നത്. ഇത് മനസിലാക്കാനുള്ള വകതിരിവ് മലയാളികള്‍ക്കുണ്ട്. അതിന് കൂടുതല്‍ ഡെക്കറേഷന്റെ ആവശ്യമില്ലെന്നും വെള്ളാപ്പള്ളി പറയുന്നു.

sndp General Secretary Vellappally Natesan has once again attacked the Muslim League.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒളിവു ജീവിതം അവസാനിപ്പിക്കുന്നു, രാഹുല്‍ പാലക്കാട്ടേക്ക്?; നാളെ വോട്ട് ചെയ്യാന്‍ എത്തിയേക്കും

രണ്ടാമത്തെ കേസിൽ മുൻകൂർ ജാമ്യം, രാഹുൽ പാലക്കാട്ടേക്ക്?, സവർക്കർ പുരസ്‌കാരം ഏറ്റുവാങ്ങില്ലെന്ന് ശശി തരൂർ; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

'മോദിജി പകുതി സമയവും രാജ്യത്തിന് പുറത്ത്, എന്തിന് രാഹുലിനെ വിമര്‍ശിക്കുന്നു'

7000 രൂപ കൈയില്‍ ഉണ്ടോ?, 12 ലക്ഷം രൂപ സമ്പാദിക്കാം; ഇതാ ഒരു പോസ്റ്റ് ഓഫീസ് സ്‌കീം

അമ്പലത്തിലെ ഉത്സവം കൂടാനെത്തി; മറ്റൊരു ആണ്‍ സുഹൃത്തുണ്ടെന്ന സംശയം ജീവനെടുത്തു

SCROLL FOR NEXT