വെള്ളാപ്പള്ളി -സുരേഷ് ഇട്ടിക്കുന്നേല്‍ 
Kerala

വെള്ളാപ്പള്ളിയെ തൊട്ടാല്‍ മുസ്ലീം ലീഗുകാരുടെ കൈവെട്ടും; പ്രവര്‍ത്തകരെ നിലയ്ക്ക് നിര്‍ത്തണമെന്ന് എസ്എന്‍ഡിപി നേതാവ്

അധികാരത്തിന്റെ ചുവടുപിടിച്ച് കേരളത്തില്‍ മറ്റൊരു മാറാട് സൃഷ്ടിക്കാനുള്ള മുസ്ലിം ലീഗിന്റെ ശ്രമം അനുവദിക്കില്ലെന്ന് എസ്എന്‍ഡിപി യോഗം മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍ പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തൊട്ടാല്‍ മുസ്ലീം ലീഗുകാരുടെ കൈവെട്ടുമെന്ന വിവാദ പ്രസംഗവുമായി എസ്എന്‍ഡിപി നേതാവ്. അധികാരത്തിന്റെ ചുവടുപിടിച്ച് കേരളത്തില്‍ മറ്റൊരു മാറാട് സൃഷ്ടിക്കാനുള്ള മുസ്ലിം ലീഗിന്റെ ശ്രമം അനുവദിക്കില്ലെന്ന് എസ്എന്‍ഡിപി യോഗം മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍ പറഞ്ഞു.

മീനച്ചില്‍ യൂണിയന്റെ നേതൃത്വത്തില്‍ പാലായില്‍ നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതസാഹോദര്യത്തിന്റെ മണ്ണില്‍ വര്‍ഗീയ കലാപങ്ങള്‍ നടത്താനുള്ള മനഃപൂര്‍വമായ ശ്രമങ്ങളാണ് ലീഗിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്ന് യൂണിയന്‍ ആരോപിച്ചു. എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ലീഗിനെ അനുവദിക്കില്ല. ഇതിന് ശ്രമിക്കുന്നവരെ ലീഗ് നേതൃത്വം നിലയ്ക്കുനിര്‍ത്തണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ രക്തസാക്ഷി മണ്ഡപം ഉള്ളത് ഈഴവരുടെ പേരിലാണെന്നും വെള്ളാപ്പള്ളിയെ തടഞ്ഞാല്‍ മുസ്ലീം ലീഗ് നേതാക്കളെ വഴിയില്‍ തടയുമെന്നും സുരേഷ് ഇട്ടിക്കുന്നേല്‍ പറഞ്ഞു. ഇയാള്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കടുത്തുരുത്തിയിലെ ബിഡിജെഎസ് സ്ഥാനാര്‍ഥിയായിരുന്നു.

വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ തൊടുപുഴയില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ വെള്ളാപ്പള്ളി നടേശനും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെയും മോശമായ രീതിയില്‍ പ്രകടനം നടത്തിയിരുന്നു. ഇതിനെതിരായാണ് എസ്എന്‍ഡിപി യോഗം മീനച്ചില്‍ യൂണിറ്റ് പ്രതിഷേധം നടത്തിയത്. മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളുടെ കോലവും എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ കത്തിച്ചു.

SNDP leader triggers controversy; says Muslim League workers' hands will be chopped off if they touch Vellappally Natesan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുസ്ലീം ലീഗിന് അഞ്ച് മന്ത്രിമാര്‍; വകുപ്പുകള്‍ നാളെ

നീറ്റ് ചോദ്യപേപ്പർ ചോർച്ച : എൻടിഎയിൽ വൻ അഴിച്ചു പണി, നാല് ഉദ്യോഗസ്ഥരെ നിയമിച്ച് കേന്ദ്ര സർക്കാർ

ഇനി മുതല്‍ അനുമതി നിര്‍ബന്ധം; വെള്ളി ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

സിബിഎസ്ഇയിൽ മൂന്ന് ഭാഷകളുടെ പഠനം നിർബന്ധം; വിദേശ ഭാഷ പഠിക്കാനും അവസരം

'തോല്‍പിക്കാന്‍ ചില നേതാക്കള്‍ ശ്രമിച്ചു'; മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചു; നിര്‍ബന്ധിപ്പിച്ച് സ്ഥാനാര്‍ഥിയാക്കി; ജില്ലാ കമ്മിറ്റി യോഗത്തില്‍ പൊട്ടിത്തെറിച്ച് വീണാ ജോര്‍ജ്

SCROLL FOR NEXT