വിഡി സതീശന്‍  /ഫയല്‍
Kerala

'പിണറായി വിജയന് ബിജെപിയില്‍ സ്വാധീനമുണ്ട്, ശോഭ സുരേന്ദ്രന്റെ ആരോപണങ്ങള്‍ തെളിവ്'

കള്ളപ്പണം കൊണ്ടുവരാന്‍ നിര്‍ദ്ദേശിച്ചത് കെ സുരേന്ദ്രന്‍ ആണെന്നും സതീശന്‍ ആരോപിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസില്‍ നിരപരാധിയാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വാദം പൂര്‍ണമായും തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 41 കോടി 40 ലക്ഷം രൂപയുടെ കള്ളപ്പണം തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സംസ്ഥാനത്തേക്ക് കൊണ്ടുവന്നു. കള്ളപ്പണം കൊണ്ടുവരാന്‍ നിര്‍ദ്ദേശിച്ചത് കെ സുരേന്ദ്രന്‍ ആണെന്നും സതീശന്‍ ആരോപിച്ചു.

കേരള പൊലീസിന്റെ ആദ്യ അന്വേഷണത്തില്‍ തന്നെ ഇക്കാര്യം വ്യക്തമായതാണ്. എന്നിട്ടും കള്ളപ്പണ ഇടപാടില്‍ കേസെടുക്കാന്‍ ഇഡി തയ്യാറായില്ല എന്നത് വിസ്മയിപ്പിക്കുകയാണ്. എത് ആരോപണം വന്നാലും അതിന് പിന്നാലെ പായുന്ന ഇഡി, കൊടകര കുഴല്‍പ്പണ കേസില്‍ പൂര്‍ണ നിശബ്ദത പാലിക്കുകയാണ്. അന്വേഷണത്തിനായി സമ്മര്‍ദ്ധം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായതുമില്ലെന്ന് സതീശന്‍ പറഞ്ഞു.

തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന് മുന്‍പ് തന്നെ 41 കോടി 40 ലക്ഷം രൂപയുടെ കളളപ്പണ ഇടപാടിനെ കുറിച്ച് പൊലീസിന് അറിയാമായിരുന്നു. സി.പി.എം-ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടിന്റെയും ഗൂഢാലോചനയുടേയും ഭാഗമായി അന്വേഷണം പ്രഹസനമായെന്നും സതീശന്‍ പറഞ്ഞു.

പിണറായി വിജയന് കേരള ബിജെപിയില്‍ സ്വാധീനമുണ്ട്, ശോഭ സുരേന്ദ്രന്റെ ആരോപണങ്ങള്‍ ഇതിന് തെളിവാണ്. ശോഭ സുരേന്ദ്രന്‍ രാഷ്ട്രീയത്തില്‍ ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നവരില്‍ പ്രധാനി പിണറായി വിജയനാണെന്നാണ് അവരുടെ ആരോപണം. കേരളത്തിലെ ബി.ജെ.പി നേതൃത്വം പിണറായി വിജയനുമായി ചേര്‍ന്ന് തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു എന്ന പരോക്ഷ ആരോപണമാണ് ശോഭ സുരേന്ദ്രന്‍ ഉന്നയിക്കുന്നതെന്ന് സതീശന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത