​ജെയ്ക് സി തോമസും ​ഗീതുവും/ ഫെയ്സ്ബുക്ക് 
Kerala

ജെയ്കിന്റെ ഭാര്യ ഗീതുവിനെതിരെ അധിക്ഷേപം: ഫാന്റം പൈലി എഫ്ബി പേജ് അഡ്മിനെതിരെ കേസ്

ജെയ്കിന്റെ ഭാര്യ ഗീതു തോമസ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പുതുപ്പള്ളിയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്റെ ഭാര്യയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ മണര്‍കാട് പൊലീസ് കേസെടുത്തു. ഫാന്റം പൈലി എന്ന ഫെയ്‌സ്ബുക് പേജിന്റെ അഡ്മിനെ പ്രതിയാക്കിയാണ് കേസെടുത്തിട്ടുള്ളത്. ജെയ്കിന്റെ ഭാര്യ ഗീതു തോമസ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 

മൂന്നു ദിവസം മുമ്പാണ് ഗീതു കോട്ടയം എസ്പിക്ക് പരാതി നല്‍കിയത്. കോട്ടയം എസ്പി പരാതി മണര്‍കാട് പൊലീസിന് കൈമാറുകയായിരുന്നു. ഫാന്റം പൈലി എന്ന പേരിലുള്ള പേജില്‍ നിന്നും തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ പ്രചരിക്കുന്നു എന്നാണ് ഗീതു പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. 

കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് എഫ്ബി പേജിന് പിന്നിലുള്ളത്.  'ഗര്‍ഭിണിയെന്ന് പറയപ്പെടുന്ന ജെയ്കിന്റെ ഭാര്യയെ വിട്ടു വോട്ട് പിടിക്കുന്നു എന്ന തരത്തിലാണ് പ്രചാരണം. ഒമ്പതുമാസം ഗര്‍ഭിണിയായ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലാണ് പ്രചാരണമെന്നും ഗീതു തോമസ് പരാതിയില്‍ വ്യക്തമാക്കിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT