Social media debate on Palakkad MLA Rahul Mamkootathil's past  
Kerala

'പ്രണയം മാംസ കൊതിയന്‍മാരുടെ കാമവെറികള്‍ക്ക് കീഴടങ്ങി', രാഹുലിന്റെ 'നഷ്ടസ്വപ്‌നങ്ങള്‍' കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

കോളജ് പഠന കാലത്ത് രാഹുല്‍ എഴുതിയ ലേഖനങ്ങൾ ഉള്‍പ്പെടെയാണ് ഇപ്പോള്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

സ്ത്രീകളോട് മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ വിവാദങ്ങളുടെ കേന്ദ്ര ബിന്ദുവായി മാറിയ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭൂതകാലം ചികഞ്ഞെടുച്ച് സോഷ്യല്‍ മീഡിയ. കോളജ് പഠന കാലത്ത് രാഹുല്‍ എഴുതിയ ലേഖനങ്ങൾ ഉള്‍പ്പെടെയാണ് ഇപ്പോള്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നത്.

കെഎസ് യു തയ്യാറാക്കിയ മാഗസിനില്‍ പഠനകാലത്ത് രാഹുല്‍ എഴുതിയ പ്രണയത്തെ കുറിച്ചുള്ള ലേഖനമാണ് ചര്‍ച്ചകളില്‍ മുന്നിലുള്ളത്. കോളജ് പ്രണയങ്ങളുടെ മാറ്റങ്ങളെയാണ് അന്ന് രാഹുല്‍ ബി ആര്‍ എന്ന പേരില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിശകലനം ചെയ്യുന്നത്. നഷ്ടസ്വപ്‌നങ്ങള്‍ എന്ന പേരിലുള്ള ലേഖനത്തില്‍ ആധുനിക കാലത്തെ പ്രണയങ്ങള്‍ക്ക് ആത്മാര്‍ത്ഥതയില്ലെന്നാണ് രാഹുല്‍ വിലയിരുത്തുന്നത്. പ്രണയം ഡേറ്റിങ്ങും, ചാറ്റിങ്ങും ചീറ്റിങ്ങുമായി രൂപാന്തരം പ്രാപിച്ചുകഴിഞ്ഞു. പ്രണയം പലപ്പോഴും അതിരുവിട്ട് മാംസ കൊതിയന്‍മാരുടെ കാമവെറികള്‍ക്കും കീഴടങ്ങി. വസ്ത്രം മാറുന്നത് പോലെ പ്രണയം മാറുന്നത് പുതിയ ട്രെന്‍ഡ് ആണെന്നുമാണ് നഷ്ടസ്വപ്‌നങ്ങളില്‍ രാഹുല്‍ വിലയിരുത്തുന്നത്.

എന്നാല്‍, ഇപ്പോഴുയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോള്‍ തെളിയുന്നത് അദ്ദേഹത്തിന്റെ നിലപാടുകളിലെ ഇരട്ടത്താപ്പാണെന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്. സ്ത്രീകളുമായി അടുപ്പം ഉണ്ടാക്കാന്‍ വ്യാജ നിലപാടുകള്‍ സ്വീകരിക്കുന്ന രീതി രാഹുല്‍ പഠന കാലം മൂതല്‍ ആരംഭിച്ചതാണെന്നതിന്റെ തെളിവാണ് ലേഖനം എന്നും സോഷ്യല്‍ മീഡിയ പറയുന്നു.

Social media debate on Palakkad MLA Rahul Mamkootathil's past stands and articles.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ തിരുവനന്തപുരം മേയര്‍?; ചര്‍ച്ചകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിക്ക്

'ഇതുപോലെയുള്ള സിനിമകൾ ഞാനധികം ചെയ്തിട്ടില്ല; ഇത് എനിക്ക് വേണ്ടി എഴുതിയ കഥയുമല്ല'

താരന് ഷാംപൂ ഉപയോ​ഗിക്കേണ്ട വിധം, ഈ നാല് കാര്യങ്ങൾ അവ​ഗണിക്കരുത്

മിക്‌സിയുടെ ജാറിലെ മണമാണോ പ്രശ്‌നം ? ഇവ പരീക്ഷിക്കാം

'ബഹുമാനം ആവശ്യപ്പെടരുത്, ആജ്ഞാപിക്കാന്‍ കഴിയുന്ന തരത്തില്‍ വളരണം'; 12 സ്ത്രീരത്‌നങ്ങള്‍ക്ക് ദേവി അവാര്‍ഡ്, ആദരം

SCROLL FOR NEXT