Krishna Kumar and daughter Diya Krishna - കൃഷ്ണ കുമാ‍‍ർ, ദിയ കൃഷ്ണ  Social media
Kerala

'ഒരുകൂട്ടം സ്ത്രീകള്‍ വീട്ടില്‍ ഉള്ള പുരുഷനെ സംരക്ഷിക്കുന്നു, മറ്റൊരു കൂട്ടര്‍ അന്യപുരുഷനെ ചതിയിലൂടെ തെരുവിലേക്ക് ഇറക്കുന്നു'; ദിയയ്ക്ക് പിന്തുണ

സ്ഥാപനത്തിലെ ജീവനക്കാര്‍ മകള്‍ ദിയ കൃഷ്ണയോട് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് നടന്‍ കൃഷ്ണ കുമാര്‍ നല്‍കിയ പരാതിയില്‍ നിരവധിപ്പേരാണ് കുടുംബത്തിന് പിന്തുണയുമായി വന്നത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്ഥാപനത്തിലെ ജീവനക്കാര്‍ മകള്‍ ദിയ കൃഷ്ണയോട് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് നടന്‍ കൃഷ്ണ കുമാര്‍ ( krishna kumar) നല്‍കിയ പരാതിയില്‍ നിരവധിപ്പേരാണ് കുടുംബത്തിന് പിന്തുണയുമായി വന്നത്. മകള്‍ക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടായാല്‍ അവളെ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്ന അച്ഛന്‍ എന്ന് കൃഷ്ണ കുമാറിനെ വിശേഷിപ്പിച്ചും കുടുംബത്തിന്റെ ഒത്തൊരുമയെ പിന്തുണച്ചുമാണ് സോഷ്യല്‍മീഡിയയില്‍ കുറിപ്പുകള്‍ നിറയുന്നത്. ഇപ്പോള്‍ ഡോ. ദിവ്യ നാരായണന്റെ കുറിപ്പും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

പെണ്‍മക്കള്‍ സംരക്ഷിക്കുന്നത് കൊണ്ടാണ് തനിക്കിത്ര നേരത്തെ ജീവിതത്തില്‍ ഇഷ്ടമുള്ളത് ചെയ്യാനും വിശ്രമിക്കാനും കഴിഞ്ഞത് എന്ന് അഭിമാനത്തോടെ നേരിട്ട് പറഞ്ഞിട്ടുള്ള ആളാണ് ഈ കുടുംബത്തിലെ ഒരേ ഒരു ആണ്‍ തരിയായ ഗൃഹനാഥന്‍ കൃഷ്ണ കുമാര്‍ എന്നാണ് ദിവ്യ നാരായണന്‍ കുറിച്ചത്. 'ആ സ്വാതന്ത്ര്യവും സ്‌നേഹവും അനുഭവിച്ചു വളര്‍ന്ന മക്കളും ഭാര്യയും നമുക്ക് കാണിച്ചു തരുന്ന ഏറ്റവും വലിയ മാതൃകയാണ് ഒരു പ്രശ്‌നത്തില്‍ പെട്ടപ്പോള്‍ അവര് കാണിക്കുന്ന ആ ഒത്തൊരുമ, ഒരാള്‍ മറ്റൊരാളെ വിട്ടു കൊടുക്കാതെ ഒന്നായി ചേര്‍ത്ത് പിടിച്ചു താങ്ങാവുന്ന ബന്ധത്തിന്റെ കേട്ടുറപ്പ്. ഒരു കുടുംബത്തിന്റെ ഉത്തരവാദിത്വം പേറാന്‍ ആങ്ങള ആവണമെന്നില്ല മൂത്ത ഒരു പെങ്ങളായാല്‍ മതി എന്നതാണ് കള്ളി വെളിച്ചത്താക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ട് അഹാന തെളിയിച്ചത്..'- ദിവ്യ നാരായണന്‍ കുറിച്ചു.

'അനിയത്തിമാരെ പോലെ പങ്കെടുപ്പിച്ച ജോലിക്കാരാണ്. ജാതി ആക്ഷേപം എന്ന കള്ള ചീട്ട് എടുത്തു അവര്‍ക്കെതിരെ വീശിയത്...പറ്റിക്കപ്പെട്ടു എന്നറിഞ്ഞിട്ടും ചോദ്യവും പറച്ചിലും കഴിഞ്ഞിട്ടും ഓരോന്നിനും video തെളിവുകള്‍ ഉണ്ടായിട്ടും സ്വന്തമായി ഇത്രയും social media coverage ഉള്ള ആ കുടുംബത്തില്‍ ആരും ആ കള്ളികളായ സ്ത്രീകളുടെ മുഖം ഒരിടത്തും വെളിവാക്കിയില്ല .അവരെ സമൂഹ വിചാരണക്ക് വിട്ടു കൊടുത്തില്ല. അതും സ്ത്രീകള്‍ സ്ത്രീകളോട് കാണിച്ച പരിഗണനയാണ്...ആ പരിഗണന അര്‍ഹിക്കാത്ത കൊണ്ടാവണം അവര്‍ കള്ള കേസും കൊടുത്തു സ്വയം മുഖം വെളിവായി നാണം കെട്ടത്. ഇത് രണ്ട് തരം പെണ്ണുങ്ങള്‍ തമ്മിലുള്ള യുദ്ധമാണ്..സ്വന്തം കഴിവ് കൊണ്ടും അധ്വാനം കൊണ്ടും വീട്ടില്‍ ഉള്ള പുരുഷനെ പോലും സംരക്ഷിച്ചു മാതൃകയായ ഒരു കൂട്ടം പെണ്ണുങ്ങളും, കളവും ചതിയും കൊണ്ട് അന്യ വീട്ടിലെ പുരുഷനെ പോലും ചതിയിലൂടെ തെരുവിലേക്ക് ഇറക്കുന്ന മറ്റൊരു കൂട്ടം പെണ്ണുങ്ങളും...വിജയം സത്യത്തിനു മാത്രം ആയിരിക്കട്ടെ'- ദിവ്യ നാരായണന്‍ കുറിപ്പില്‍ പറയുന്നു.

കുറിപ്പ്:

പെണ്‍മക്കള്‍ സമ്പാദിച്ചാണ് ഞാന്‍ ഉണ്ണുന്നത്

അവരാണ് എന്റെ കുടുംബം നോക്കുന്നത്

എന്റെ പെണ്‍മക്കള്‍ സംരക്ഷിക്കുന്നത് കൊണ്ടാണ് എനിക്കിത്ര നേരത്തെ ജീവിതത്തില്‍ ഇഷ്ടമുള്ളത് ചെയ്യാനും വിശ്രമിക്കാനും കഴിഞ്ഞത്

എന്ന് അഭിമാനത്തോടെ എന്നോട് നേരിട്ട് പറഞ്ഞിട്ടുള്ള ആളാണ് ഈ കുടുംബത്തിലേ ഒരേ ഒരു ആണ്‍ തരിയായ ഗൃഹനാഥന്‍...

ആ സ്വാതന്ത്ര്യവും സ്‌നേഹവും അനുഭവിച്ചു വളര്‍ന്ന മക്കളും ഭാര്യയും നമുക്ക് കാണിച്ചു തരുന്ന ഏറ്റവും വലിയ മാതൃകയാണ്

ഒരു പ്രശ്‌നത്തില്‍ പെട്ടപ്പോള്‍ അവര് കാണിക്കുന്ന ആ ഒത്തൊരുമ

ഒരാള്‍ മറ്റൊരാളെ വിട്ടു കൊടുക്കാതെ ഒന്നായി ചേര്‍ത്ത് പിടിച്ചു താങ്ങാവുന്ന ബന്ധത്തിന്റെ കേട്ടുറപ്പ്

ഒരു കുടുംബത്തിന്റെ ഉത്തരവാദിത്വം പേറാന്‍ ആങ്ങള ആവണമെന്നില്ല മൂത്ത ഒരു പെങ്ങളായാല്‍ മതി എന്നതാണ്

കള്ളി വെളിച്ചത്താക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ട് അഹാന തെളിയിച്ചത്..

ഗര്‍ഭിണിയായ ഒരു സ്ത്രീ ആഘോഷമാക്കിയ അവളുടെ ചടങ്ങുകളില്‍ ഓരോന്നിലും ഒപ്പം ചേര്‍ത്ത് നിര്‍ത്തി അനിയത്തിമാരെ പോലെ പങ്കെടുപ്പിച്ച ജോലിക്കാരാണ്

ജാതി ആക്ഷേപം എന്ന കള്ള ചീട്ട് എടുത്തു അവര്‍ക്കെതിരെ വീശിയത്...

പറ്റിക്കപ്പെട്ടു എന്നറിഞ്ഞിട്ടും

ചോദ്യവും പറച്ചിലും കഴിഞ്ഞിട്ടും

ഓരോന്നിനും video തെളിവുകള്‍ ഉണ്ടായിട്ടും

സ്വന്തമായി ഇത്രയും social media coverage ഉള്ള ആ കുടുംബത്തില്‍ ആരും ആ കള്ളികളായ സ്ത്രീകളുടെ മുഖം ഒരിടത്തും വെളിവാക്കിയില്ല

അവരെ സമൂഹ വിചാരണക്ക് വിട്ടു കൊടുത്തില്ല

അതും സ്ത്രീകള്‍ സ്ത്രീകളോട് കാണിച്ച പരിഗണനയാണ്...

ആ പരിഗണന അര്‍ഹിക്കാത്ത കൊണ്ടാവണം അവര്‍ കള്ള കേസും കൊടുത്തു സ്വയം മുഖം വെളിവായി നാണം കെട്ടത്..

പുരുഷനെതിരെ ഉള്ള നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്

ആ വീട്ടിലെ ഏക ആണ്‍ തരി ആയ ആ അച്ഛനെതീരെ ഉള്ള കള്ള കേസ്

പെണ്‍കുട്ടികള്‍ നടത്തി വന്ന ബിസിനസില്‍

അവര്‍ക്ക് സംഭവിച്ച cheatingil

അവര് തന്നെ deal ചെയ്ത വിഷയത്തില്‍

കേസ് വന്നത്

നിയമത്തിന്റെ ആ loop hole ഉപയോഗിച്ച് എളുപ്പം ചിലവാകുന്ന പുരുഷ വിദ്വേഷം...

എന്തായാലും ആ കുടുംബത്തോടൊപ്പം ഒത്തൊരുമിച്ചു നിലകൊണ്ട social. Media ഒരു പ്രതീക്ഷയാണ് ????-??

ഇത് രണ്ട് തരം പെണ്ണുങ്ങള്‍ തമ്മില്‍. ഉള്ള. യുദ്ധമാണ്..

സ്വന്തം കഴിവ് കൊണ്ടും അധ്വാനം കൊണ്ടും

വീട്ടില്‍ ഉള്ള പുരുഷനെ പോലും സംരക്ഷിച്ചു മാതൃകയായ. ഒരു കൂട്ടം പെണ്ണുങ്ങളും

കളവും ചതിയും കൊണ്ട് അന്യ വീട്ടിലെ പുരുഷനെ പോലും ചതിയിലൂടെ തെരുവിലേക്ക് ഇറക്കുന്ന മറ്റൊരു കൂട്ടം പെണ്ണുങ്ങളും...

വിജയം സത്യത്തിനു മാത്രം ആയിരിക്കട്ടെ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT