Savad, Nandita Sankara Instagram
Kerala

'ആ കിരീടം നിനക്ക് മാത്രം അവകാശപ്പെട്ടതാണ്'; മസ്താനിയുടെ പോസ്റ്റിനെ കൈ നീട്ടി സ്വീകരിച്ച് സോഷ്യല്‍ മീഡിയ

രണ്ട് വര്‍ഷത്തെ ഇരയാക്കപ്പെടലിനും സ്വഭാവഹത്യക്കുംശേഷം നീതി ലഭിച്ചുവെന്നാണ് നന്ദിത ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പോസ്റ്റ് ചെയ്തത്.

സമകാലിക മലയാളം ഡെസ്ക്

കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം നടത്തിയതിനെ തുടര്‍ന്ന് സവാദ് വീണ്ടും അറസ്റ്റിലായതോടെ ഇന്‍സ്റ്റഗ്രാമില്‍ തുടരെ തുടരെ സ്‌റ്റോറികള്‍ പങ്കുവെച്ചുകൊണ്ടേയിരിക്കുകയാണ് മോഡലും നടിയുമായ നന്ദിത ശങ്കര (മസ്താനി). സ്റ്റോറികള്‍ക്ക് കമന്റുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. നന്ദിതയെ അനുകൂലിച്ചുകൊണ്ടാണ് കമന്റുകള്‍ നിറയുന്നത്. എന്റെ കിരീടം എവിടെയാണെന്ന് ആര്‍ക്കെങ്കിലും അറിയാമോ എന്നാണ് നന്ദിത പോസ്റ്റിലൂടെ ചോദിക്കുന്നത്. ഇവിടെയുണ്ട് നിങ്ങളുടെ കിരീടം എന്ന് മറുപടിയുമായി എത്തിയിട്ടുണ്ട് മിക്കവരും.

അടുത്ത പൂമാലയ്ക്ക് ഓര്‍ഡര്‍ കൊടുത്തിട്ടുണ്ടെന്നാണ് മറ്റ് ചിലരുടെ കമന്റുകള്‍. ആ കിരീടം നിനക്ക് മാത്രം അവകാശപ്പെട്ടതാണെന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്. എല്ലാവര്‍ക്കും കമന്റ് ബോക്‌സില്‍ മറുപടി നല്‍കിക്കൊണ്ടേയിരിക്കുകയാണ് മസ്താനി. എല്ലാവര്‍ക്കും നന്ദി പറയുകയാണ് നന്ദിത. രണ്ട് വര്‍ഷത്തെ ഇരയാക്കപ്പെടലിനും സ്വഭാവഹത്യക്കു ശേഷം നീതി ലഭിച്ചുവെന്നാണ് നന്ദിത ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പോസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് മറ്റ് ആളുകളുടെ പ്രതികരണങ്ങളും നന്ദിത ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്.

2023ല്‍ സമാനമായ കേസില്‍ നന്ദിതയുടെ പരാതിയെ തുടര്‍ന്ന് സവാദ് അറസ്റ്റിലായിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ സവാദിന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരണവും ഒരുക്കിയിരുന്നു. അന്ന് സവാദിനെ പിന്തുണച്ച മെന്‍സ് അസോസിയേഷന്‍ സംഘടനയേയും നന്ദിത പരിഹസിക്കുന്നുണ്ട്. 'കുരങ്ങന് പൂമാല റെഡിയാക്കിവെയ്ക്കൂ' എന്ന ഒരാളുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിക്ക് മാല താന്‍ തന്നെ മേടിക്കാം എന്നാണ് നന്ദിത മറുപടിയായി കുറിച്ചത്. സവാദിന്റെ അറസ്റ്റ് പടക്കം പൊട്ടിച്ച് ആഘോഷിക്കുന്ന നന്ദിതയുടെ വീഡിയോ സുഹൃത്തും പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചയാണ് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍വെച്ച് യുവതിക്ക് നേരെ സവാദ് ലൈംഗികാതിക്രമം നടത്തിയത്. ബസ് തൃശ്ശൂര്‍ എത്തിയപ്പോള്‍ യുവതി ഇത് സംബന്ധിച്ച് തൃശ്ശൂര്‍ ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ്.

Nandita Sankara mastaani reacts savad ksrtc bus sexual assault case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

ശബരിമല സ്വർണക്കൊള്ളയിൽ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ, പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ഈ മാസം 11 ദിവസം ബാങ്ക് അവധി, പട്ടിക ഇങ്ങനെ

ജീവന്‍ രക്ഷാസമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാരുടെ സംഘടന; രോഗീപരിചരണം ഒഴികെയുള്ള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കും

SCROLL FOR NEXT