ഫയല്‍ ചിത്രം 
Kerala

സോളാര്‍ പീഡന കേസ്; ഹൈബി ഈഡന് ക്ലീന്‍ ചിറ്റ്‌, തെളിവില്ലെന്ന് സിബിഐ

പരാതിയില്‍ നടത്തിയ അന്വേഷണത്തിലും തെളിവുകള്‍ കണ്ടെത്താനായില്ല. തെളിവില്ലെന്ന് കാണിച്ച് കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഹൈബി ഈഡന്‍ എംപിക്കെതിരായ സോളാര്‍ പീഡന കേസ് അവസാനിപ്പിക്കുന്നു. എംഎല്‍എ ഹോസ്റ്റലില്‍ വെച്ച് പീഡിപ്പിച്ചു എന്നായിരുന്നു പരാതി. എന്നാല്‍ ഇതില്‍ തെളിവ് നല്‍കാന്‍ പരാതിക്കാരിക്ക് കഴിഞ്ഞില്ല എന്ന് പറഞ്ഞാണ് സിബിഐ കേസ് അവസാനിപ്പിക്കുന്നത്. 

പരാതിയില്‍ നടത്തിയ അന്വേഷണത്തിലും തെളിവുകള്‍ കണ്ടെത്താനായില്ല. തെളിവില്ലെന്ന് കാണിച്ച് കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കി. പരാതിക്കാരിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റ് കേസുകളില്‍ അന്വേഷണം തുടരുന്നതായും സിബിഐ. 

സംസ്ഥാന സര്‍ക്കാരാണ് കേസ് സിബിഐയെ ഏല്‍പ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത ആറ് കേസുകളിലെ ആദ്യത്തെ കേസിന്റെ റിപ്പോര്‍ട്ട് ആണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. സോളാര്‍ പദ്ധതി നടപ്പിലാക്കാന്‍ സഹായം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് എംഎല്‍എ ഹോസ്റ്റലിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി.

പരാതിക്കാരിയുമായി എംഎല്‍എ ഹോസ്റ്റലില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. കേസ് അന്വേഷിച്ച കേരള പൊലീസിലെ പ്രത്യേക സംഘത്തിനും തെളിവ് കണ്ടെത്താനായിരുന്നില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി