രതി 
Kerala

Domestic violence: മകനും ഭാര്യയും ചേര്‍ന്ന് അമ്മയെ കുക്കറുകൊണ്ട് അടിച്ചു; ഗുരുതര പരിക്ക്

ബാലുശ്ശേരി കണ്ണാടിപ്പൊയിലിലാണു സംഭവം. നടുക്കണ്ടി സ്വദേശി രതിക്കാണു പരിക്കേറ്റത്.

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ബാലുശ്ശേരിയില്‍ മകന്റെയും ഭാര്യയുടെയും മര്‍ദനമേറ്റ് വയോധികയ്ക്ക് ഗുരുതര പരുക്ക്. ബാലുശ്ശേരി കണ്ണാടിപ്പൊയിലിലാണു സംഭവം. നടുക്കണ്ടി സ്വദേശി രതിക്കാണു പരിക്കേറ്റത്. രതിയെ മകന്‍ രബിനും മരുമകള്‍ ഐശ്വര്യയും എന്നിവര്‍ ചേര്‍ന്നു കുക്കറിന്റെ മൂടി കൊണ്ട് അടിച്ചു പരുക്കേല്‍പ്പിക്കുകയായിരുന്നു. രതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഭര്‍ത്താവ് ഭാസ്‌കരനും മര്‍ദിച്ചതായി രതിയുടെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ബാലുശേരി പൊലീസ് എഫ്‌ഐര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. രതിക്ക് മര്‍ദനത്തില്‍ ശരീരാമസകലം പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. സ്വത്ത് എഴുതിത്തരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പറ്റില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് രതിയെ മകനും മരുമകളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

SCROLL FOR NEXT