മെല്‍ജോ - ജോണി 
Kerala

പെരുമ്പാവൂരില്‍ മദ്യലഹരിയില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

സംഭവത്തില്‍ ജോണിയുടെ മകന്‍ മെല്‍ജോയെ പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകന്‍ അറസ്റ്റില്‍. ചേലാമറ്റം തെക്കുംതല വീട്ടില്‍ ജോണി ആണ് മരിച്ചത്. 67 വയസ്സായിരുന്നു. സംഭവത്തില്‍ ജോണിയുടെ മകന്‍ മെല്‍ജോയെ പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. അസുഖബാധിതനായ ജോണി കുറച്ചുനാളുകളായി കിടപ്പിലായിരുന്നു.

ബുധനാഴ്ച രാത്രി ഒന്‍പതരയോടെ സഹോദരിയുടെ വീട്ടിലെത്തി മെല്‍ജോ പിതാവിന് അനക്കമില്ലെന്നറിയിക്കുകയായിരുന്നു. ഉടനെ സഹോദരി എത്തി പിതാവിനെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

ഇന്നു രാവിലെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ ജോണിയുടെ രണ്ട് വാരിയെല്ലുകള്‍ക്കും ഒടിവ് സംഭവിച്ചതായി കണ്ടെത്തി. തുടര്‍ന്ന് പൊലീസ് മെല്‍ജോയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ മദ്യലഹരിയില്‍ താന്‍ പിതാവിനെ ചവിട്ടിയതായി ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തു പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

SCROLL FOR NEXT