പ്രതീകാത്മക ചിത്രം 
Kerala

വീട്ടിൽ കയറി മർദിച്ച മകനെ പിതാവ് കാറിടിച്ചു വീഴ്ത്തിയെന്ന് പരാതി; കേസ് 

പിതാവിനെതിരെ പൊലീസ് വധശ്രമത്തിനു കേസെടുത്തു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വീട്ടിൽ കയറി മർദിച്ച മകനെ പിതാവ് കാറിടിച്ചു വീഴ്ത്തിയെന്ന് പരാതി. മുൻ നഗരസഭാ കൗൺസിലർ സജിക്കാണ് (45) പരുക്കേറ്റത്. പരുക്കേറ്റു റോഡിൽ വീണ സജിയെ പൊലീസെത്തിയാണ്  ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്നലെ രാവിലെ എച്ച്എംടി റോഡിലാണു സംഭവം. ഇരുവരും തമ്മിൽ സ്വത്തുതർക്കങ്ങൾ നിലനിന്നിരുന്നെന്ന് പൊലീസ് പറ‍ഞ്ഞു. സജിയുടെ മൊഴിയിൽ പിതാവ് അബൂബക്കറിനെ (70)തിരെ വധശ്രമത്തിനു കേസെടുത്തതായി പൊലീസ് അറിയിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അബൂബക്കറിനെ കാക്കനാടുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. 

എച്ച്എംടി കോളനിയിൽ അബൂബക്കർ താമസിക്കുന്ന വീട്ടിൽ സജി ആയുധവുമായെത്തി ഭീഷണി മുഴക്കുകയും അദ്ദേഹത്തിന്റെ ഡ്രൈവറുമായി കയ്യേറ്റമുണ്ടാകുകയും ചെയ്തു. തുടർന്ന് സജി ബൈക്കിൽ മടങ്ങി പോയി. പിന്നാലെ  പുറത്തേക്കു പോയ അബൂബക്കറിന്റെ കാറിനു മുന്നിൽ സജി ബൈക്ക് വട്ടം വച്ചു പ്രകോപനമുണ്ടാക്കിയെന്നും ഇതേതുടർന്നാണ് കാർ ബൈക്കിൽ ഇടിച്ചതെന്നുമാണ് പറയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

SCROLL FOR NEXT