ശ്യാംകൃഷ്ണന്‍ 
Kerala

അച്ഛന്റെ അടിയേറ്റ് മകന്‍ മരിച്ചു; ആക്രമണം മദ്യലഹരിയില്‍

രാത്രി മദ്യപിച്ച് എത്തിയ പിതാവ് ശബരിയും മകന്‍ ശ്യാമും തമ്മില്‍ തര്‍ക്കമുണ്ടായി

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം : വളാഞ്ചേരിയില്‍ പിതാവിന്റെ അടിയേറ്റ് മകന്‍ മരിച്ചു. വളാഞ്ചേരി വൈക്കത്തൂര്‍ മങ്കുഴിയില്‍ ശബരിയുടെ മകന്‍ ശ്യാംകൃഷ്ണന്‍ (17) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം.

രാത്രി മദ്യപിച്ച് എത്തിയ പിതാവ് ശബരിയും മകന്‍ ശ്യാമും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ പിതാവിന്റെ അബദ്ധത്തിലുള്ള അടിയേറ്റ് ശ്യാം വീണു. പിതാവ് തന്നെ ഉടനെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയില്‍ എത്തിച്ചു.

തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് അശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതിയായ ശബരിയെ വളാഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

പിതാവായ ശബരി മരപ്പണിക്കാരനാണ്. മരിച്ച ശ്യാംകൃഷ്ണന്‍ വളാഞ്ചേരി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്.

Son dies after being beaten by father

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കലക്ടര്‍മാരുടെ സ്ഥലംമാറ്റത്തില്‍ മന്ത്രിമാര്‍ക്ക് അതൃപ്തി, അരുണ്‍ കെ വിജയന്റെ നിയമനം രാഷ്ട്രീയ തിരിച്ചടിയാകുമെന്ന് ആശങ്ക

മുഖ്യമന്ത്രിയെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചു; കെഎസ്ആർടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

കലാമണ്ഡലം കഥകളി അധ്യാപകൻ തൂങ്ങിമരിച്ച നിലയിൽ

'മാമി എവിടെ?'; പൊലീസിന്റെ വീഴ്ചകളിലും രാഷ്ട്രീയ ആരോപണങ്ങളിലും കുടുങ്ങിയ തിരോധാനം

'ജോഷ് തിരികൊളുത്തി, ബദോനി കത്തിക്കയറി'; പഞ്ചാബിനെതിരെ തകർത്തടിച്ച് ലഖ്‌നൗ, വിജയലക്ഷ്യം 197 റൺസ്

SCROLL FOR NEXT