സൂര്യ കൃഷ്ണമൂർത്തി എക്സ്പ്രസ്
Kerala

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

78 വയസ്സായിരുന്നു. സംഗീത നാടക അക്കാദമി മുന്‍ ചെയര്‍മാനായിരുന്നു.

Author : Sujith

തിരുവനന്തപുരം: സാംസ്‌കാരിക പ്രവര്‍ത്തകനും കലാ സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു. 78 വയസായിരുന്നു. വൈകീട്ട് ഏഴ് മണിയോടെയായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് രണ്ട് ആഴ്ചയായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

സംഗീത നാടക അക്കാദമി മുന്‍ ചെയര്‍മാനായിരുന്നു. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം, കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1951 ഏപ്രിൽ 11ന് കോട്ടയത്തായിരുന്നു ജനനം. പിതാവ്. പരേതനായ പി.നടരാജ പിള്ള. മാതാവ്: പരേതയായ സി.സരസ്വതി അമ്മ. ഐഎസ്ആര്‍ഒയിലെ മികച്ച ജോലി വിട്ടാണ് അദ്ദേഹം കലാരംഗത്ത് അദ്ദേഹം സജീവമായത്. മലയാളത്തിലെ ആദ്യത്തെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയുടെ ശില്‍പിയും സൂര്യ കൃഷ്ണമൂര്‍ത്തിയായിരുന്നു. ലിംക ബുക്‌സ് ഓഫ് റെക്കോര്‍ഡില്‍ ഇടംപിടിച്ച സാംസ്‌കാരികോത്സവമാണ് സൂര്യ ഫെസ്റ്റിവല്‍. വിശ്വപ്രതിഭകള്‍ക്കായി അരങ്ങൊരുക്കിയ കലാസാംസ്‌കാരിക പ്രവര്‍ത്തകന്‍ കൂടിയായിരുന്നു സൂര്യകൃഷ്ണമൂര്‍ത്തി.

രചനയും സംവിധാനവും നിര്‍വഹിച്ച 'മേല്‍വിലാസം' എന്ന നാടകം നാനൂറിലേറെ വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ നാടകം സിനിമയുമായിരുന്നു. ഇരുപതില്‍പ്പരം രംഗാവതരണങ്ങളുടെ ശില്‍പിയായിരുന്നു. 'സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റി'യുടെ സ്ഥാപകനായ അദ്ദേഹം, മലയാള കലയെയും സംസ്കാരത്തെയും ആഗോളതലത്തിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വമാണ്.

Soorya Krishnamoorthy has passed away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പുതുയുഗ വിസ്മയങ്ങള്‍; വിഡി സതീശന്‍ സര്‍ക്കാര്‍ അതിസമ്പന്നന്മാരുടെ കയ്യിലെ കളിപ്പാവ'

'സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരവും ഒ.പി. സമയവും പ്രദർശിപ്പിക്കണം'

പണവും സമ്മാനവും നൽകി വലയിലാക്കും; പെൺകുട്ടികളെ എത്തിക്കാൻ കൂട്ടു നിന്നത് ഭാര്യ; വ്യവസായി ആര്‍ വീരമണി ഉള്‍പ്പെട്ട കേസിലെ വിവരങ്ങൾ പുറത്ത്

'സൂര്യ'യുടെ അമരക്കാരന് വിട; പിണറായിക്കും റിയാസിനുമെതിരായ അന്വേഷണത്തിന് എസ്‌ഐടി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ജോസേട്ടന്റെ' ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു; പുതിയ കെഎസ്ആര്‍ടിസി ബസ് ഈ റൂട്ടിലോടും; ചരിത്രത്തിലാദ്യം