വന്ദേഭാരത് ട്രെയിന്‍/ ഫയൽ 
Kerala

'മറ്റ് ട്രെയിനുകൾ വൈകിയോടുന്നതിന് കാരണം വന്ദേ ഭാരത് അല്ല'; റെയിൽവെയുടെ വിശദീകരണം

മറ്റ് ട്രെയിനുകൾ വൈകുന്നതിൽ വന്ദേ ഭരതുമായി ബന്ധമില്ല

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വന്ദേ ഭാരത് കൃത്യസമയവും വേ​​ഗവും പാലിക്കുന്നുണ്ടെന്ന് ദക്ഷിണ റെയിൽവേ. വന്ദേ ഭാരത് തിരുവനന്തപുരത്തും കാസർകോടും നിന്ന് പുറപ്പെടുന്നതും എത്തുന്നതും കൃത്യസമയത്ത് തന്നെയാണ്. ട്രയൽ റണ്ണിലെ സമയം സർവീസ് റണ്ണുമായി താരതമ്യം ചെയ്യാനാവില്ല.

വേണാട്, പാലരുവി സമയമാറ്റങ്ങൾക്ക് ഉണ്ടായ മാറ്റം വന്ദേ ഭാരതുമായി ബന്ധമില്ലെന്നും ട്രാക്കിലെ അറ്റകുറ്റ പണികൾ കാരണമാണ് ഈ ട്രെയിനുകൾ വൈകിയോടുന്നതെന്നും ദക്ഷിണ റെയിൽവേ വിശദീകരിച്ചു. 

കേരളത്തിൽ ഓടി തുടങ്ങിട്ട് ഒരാഴ്ച പൂർത്തിയാകുമ്പോൾ പല ദിവസങ്ങളിലും ട്രയൽ റണ്ണിലെ സമയക്രമം വന്ദേഭാരത് എക്സ്പ്രസിസ് പാലിക്കാൻ കഴിഞ്ഞിട്ടില്ലെന്ന വിമർശനം വ്യാപകമായി ഉയർന്നിരുന്നു. തിരുവനന്തപുരത്ത് നിന്നും 5.15ന് പുറപ്പെട്ടിരുന്ന വേണാട് എക്‌സ്‌പ്രസ് ഇപ്പോൾ വന്ദേ ഭാരത് എക്‌സ്‌പ്രസ് യാത്ര തുടങ്ങി അഞ്ച് മിനിറ്റ് വൈകിയാണ് യാത്ര ആരംഭിക്കുന്നത്.

കൊല്ലത്ത് നിന്ന് പുലർച്ചെ യാത്ര തുടരുന്ന പാലരുവി എക്സ്പ്രസും 20 മിനിറ്റ് വരെ പിടിച്ചിടുന്നുണ്ട്. കണ്ണൂർ- ഷൊർണൂർ പാസഞ്ചറും എറണാകുളം ഇൻറർസിറ്റിയും ഏറെ നേരമാണ് പിടിച്ചിടുന്നത്. ഏറനാട് എക്സ്പ്രസും ഇതേ തുടർന്ന് വൈകിയാണ് ഓടുന്നത്. ഡൽഹി-തിരുവന്തപുരം കേരള എക്സ്പ്രസ് കഴിഞ്ഞ ദിവസം ഇടപ്പള്ളിയിൽ നിർത്തിയിട്ടത് 50 മിനിറ്റോളമാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT