ട്രെയിൻ  ഫയൽ
Kerala

യാത്രക്കാര്‍ക്ക് ആശ്വാസ വാര്‍ത്ത; മാവേലി, മലബാര്‍, ചെന്നൈ- മംഗളൂരു എക്‌സ്പ്രസ് ട്രെയിനുകളില്‍ കൂടുതല്‍ സ്ലീപ്പര്‍ കോച്ചുകള്‍

രണ്ട് എസി ത്രീ-ടയര്‍ കോച്ചുകള്‍ അധികമായി ഉള്‍പ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ നടപടി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: ചെന്നൈ- മംഗളൂരു, മാവേലി, മലബാര്‍ എക്‌സ്പ്രസ് ട്രെയിനുകളില്‍ കൂടുതല്‍ സ്ലീപ്പര്‍ കോച്ചുകള്‍ ഉള്‍പ്പെടുത്താന്‍ ദക്ഷിണ റെയില്‍വേ തീരുമാനിച്ചു. മംഗളൂരു സെന്‍ട്രല്‍ - രാമേശ്വരം - മംഗളൂരു സെന്‍ട്രല്‍ പ്രതിവാര എക്‌സ്പ്രസ് ട്രെയിനുകളില്‍ രണ്ട് എസി ത്രീ-ടയര്‍ കോച്ചുകള്‍ അധികമായി ഉള്‍പ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ നടപടി.

16159/16160 ചെന്നൈ എഗ്മോര്‍ - മംഗളൂരു സെന്‍ട്രല്‍ - ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസില്‍ സ്ഥിരമായി ഒരു സ്ലീപ്പര്‍ കോച്ച് കൂടി ഉള്‍പ്പെടുത്തുമെന്ന് സോണല്‍ റെയില്‍വേ അറിയിച്ചു. പരിഷ്‌കരിച്ച കോച്ച് ഘടന ഇപ്രകാരമാണ് - ഒരു എസി ടു-ടയര്‍ കോച്ച്, രണ്ട് എസി ത്രീ-ടയര്‍ കോച്ചുകള്‍, 12 സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍, രണ്ട് ചെയര്‍ കാര്‍ കോച്ചുകള്‍, നാല് സെക്കന്‍ഡ് ക്ലാസ് ജനറല്‍ കോച്ചുകള്‍, രണ്ട് സെക്കന്‍ഡ് ക്ലാസ് ലഗേജ്-കം-ബ്രേക്ക് വാന്‍ കോച്ചുകള്‍ (ഭിന്നശേഷി സൗഹൃദം) എന്നിവ ഉള്‍പ്പെടും.

ചെന്നൈ എഗ്മോറില്‍ നിന്നുള്ള ട്രെയിനില്‍ സെപ്റ്റംബര്‍ 29 മുതലും മംഗളൂരു സെന്‍ട്രലില്‍ നിന്നുള്ള ട്രെയിനില്‍ ഒക്ടോബര്‍ ഒന്നു മുതലും മാറ്റം നിലവില്‍ വരും. കൂടാതെ, 16603/16604 തിരുവനന്തപുരം സെന്‍ട്രല്‍ - മംഗളൂരു സെന്‍ട്രല്‍ - തിരുവനന്തപുരം സെന്‍ട്രല്‍ മാവേലി എക്‌സ്പ്രസിലും സ്ഥിരമായി ഒരു സ്ലീപ്പര്‍ കോച്ച് കൂടി കൂട്ടിച്ചേര്‍ക്കും.

മാവേലി എക്‌സ്പ്രസിലെ പരിഷ്‌കരിച്ച കോച്ച് ഘടന ഇപ്രകാരമാണ് - 1 എസി ഫസ്റ്റ് ക്ലാസ് കോച്ച്, 1 എസി ടു-ടയര്‍ കോച്ച്, 5 എസി ത്രീ-ടയര്‍ കോച്ചുകള്‍, 10 സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍, 5 സെക്കന്‍ഡ് ക്ലാസ് ജനറല്‍ കോച്ചുകള്‍, 2 സെക്കന്‍ഡ് ക്ലാസ് ലഗേജ്-കം-ബ്രേക്ക് വാന്‍ കോച്ചുകള്‍ (ഭിന്നശേഷി സൗഹൃദം). മംഗളൂരു സെന്‍ട്രലില്‍ നിന്ന് സെപ്റ്റംബര്‍ 30 മുതലും തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് ഒക്ടോബര്‍ 1 മുതലും ഈ മാറ്റം പ്രാബല്യത്തില്‍ വരും.

16630/16629 തിരുവനന്തപുരം സെന്‍ട്രല്‍ - മംഗളൂരു സെന്‍ട്രല്‍ - തിരുവനന്തപുരം സെന്‍ട്രല്‍ മലബാര്‍ എക്‌സ്പ്രസില്‍ സ്ഥിരമായി ഒരു സ്ലീപ്പര്‍ കോച്ച് കൂടി അധികമായി അനുവദിക്കുമെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്. മംഗളൂരു സെന്‍ട്രലില്‍ നിന്ന് സെപ്റ്റംബര്‍ 28 മുതലും തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് സെപ്റ്റംബര്‍ 29 മുതലും ഈ മാറ്റം പ്രാബല്യത്തില്‍ വരും. പുതിയ കോച്ച് ഘടന - 1 എസി ഫസ്റ്റ് ക്ലാസ് കോച്ച്, 1 എസി ടു-ടയര്‍ കോച്ച്, 5 എസി ത്രീ-ടയര്‍ കോച്ചുകള്‍, 10 സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍, 5 സെക്കന്‍ഡ് ക്ലാസ് ജനറല്‍ കോച്ചുകള്‍, 2 സെക്കന്‍ഡ് ക്ലാസ് ലഗേജ്-കം-ബ്രേക്ക് വാന്‍ കോച്ചുകള്‍ (ഭിന്നശേഷി സൗഹൃദം) എന്നിങ്ങനെയാണ്.

Southern Railways adds sleeper coaches to Chennai-Mangaluru, Maveli, Malabar Express trains

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി പത്തു പേരെ നിയമിക്കുമ്പോള്‍ മൂന്നും വനിതകള്‍; വന്‍ മാറ്റത്തിനൊരുങ്ങി കേരള പൊലീസ്

ഉമേഷിന് വിനയായത് ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സിപിഎം അനുകൂല നിലപാട് കടുപ്പിച്ച് പ്രാദേശിക കോൺഗ്രസ് നേതൃത്വം

തൊടുപുഴ നഗരസഭ ഭരണസമിതിയിൽ തമ്മിലടി രൂക്ഷം: ചെയർപേഴ്സൺ സാബിറ ജലീലിനെതിരെ അഴിമതിയാരോപണവുമായി ഭരണപക്ഷ കൗൺസിലർമാർ

രണ്ടാം ദിവസവും കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 600 പോയിന്റ് ഇടിഞ്ഞു; രൂപയ്ക്കും നഷ്ടം, എണ്ണവില 107 ഡോളറിന് മുകളില്‍

4 ക്വാർട്ടറും മഴ കൊണ്ടുപോയി! ക്രിക്കറ്റ് സെമിയില്‍ ഇന്ത്യ ശ്രീലങ്കക്കെതിരെ