എഎന്‍ ഷംസീര്‍ ഫെയ്സ്ബുക്ക്
Kerala

ഹലോ ഗയ്സ്.., പോരുന്നോ നിയമസഭയിലേക്ക്, ഉത്സവ വൈബ് അടിക്കാം; ക്ഷണിച്ച് സ്പീക്കർ

ജനുവരി ഏഴ് മുതൽ 13 വരെയാണ് നിയമസഭയില്‍ കയറാൻ അവസരമൊരുങ്ങുന്നത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള നിയമസഭയുടെ അകത്തള കാഴ്ചകള്‍ കാണുന്നതിനും അറിയുന്നതിനും പൊതുജനങ്ങളെ ക്ഷണിച്ച് സ്പീക്കര്‍ എഎന്‍ ഷംസീര്‍. ജനുവരി ഏഴ് മുതൽ 13 വരെയാണ് നിയമസഭയില്‍ കയറാൻ അവസരമൊരുങ്ങുന്നത്.

നിയമസഭയിലെ പുസ്തകോത്സവത്തിന്റെ ഒരുക്കങ്ങൾ കാണിക്കുന്ന ഒരു റീൽ വീഡിയോ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകളിലൂടെ പങ്കുവെച്ചുകൊണ്ടാണ് സ്പീക്കറുടെ ക്ഷണം. ന്യൂജെന്‍ ഭാഷയിലുള്ള സ്പീക്കറുടെ കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിരിക്കുകയാണ്.

എഎം ഷംസീറിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ഹലോ ഗയ്സ് ....

ഉത്സവ വൈബിലേക്ക്

നിയമസഭ ഒരുങ്ങുകയാണ്...

ഉത്സവമാണ്...

കലാ സാംസ്കാരിക നമ്മേളനങ്ങളുടെ, നിറവാർന്ന വർണ്ണ ഘോഷങ്ങളുടെ , വായനയുടെ, വാദ മുഖങ്ങളുടെ എല്ലാം സംഗമിക്കുന്ന ഉത്സവ കാലമാണ് ...

ഇനിയും നിയമസഭ കാണാത്തവർക്ക്

ഒരു തടസ്സവുമില്ലാതെ സഭാ ഗേറ്റിനകത്തേക്ക് 7 മുതൽ 13 വരെ നിങ്ങൾക്കും കയറാം ....

Come On all and enjoy....

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂർ സീറ്റ്', നിലപാട് നാളെ പറയും; കെ സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളെ കാണും

പൊലീസ് സുരക്ഷയില്‍ നിയമപഠനം,ധര്‍മ്മടത്ത് പിണറായിയെ നേരിടാന്‍ യുവ നേതാവിനെ ഇറക്കി കോണ്‍ഗ്രസ്; ആരാണ് അബ്ദുള്‍ റഷീദ്?

ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിക്കും, യുവതികളുടെ സ്വര്‍ണാഭരണവുമായി മുങ്ങുന്ന 'കിനാവിന്റെ രാജകുമാരന്‍' പിടിയില്‍

സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു,3163 പേർ വിജയിച്ചു;വിജയ ശതമാനം 15.59

'ഇറാൻ ഒരു ഭീഷണിയും ഉയർത്തിയിട്ടില്ല, ഈ യുദ്ധം അം​ഗീകരിക്കാൻ കഴിയില്ല'; ട്രംപിന് കനത്ത തിരിച്ചടി; യുഎസ് ഭീകരവിരുദ്ധ വിഭാ​ഗം മേധാവി രാജിവച്ചു

SCROLL FOR NEXT