ചെന്നൈ-കൊച്ചുവേളി പ്രത്യേക ട്രെയിൻ ഇന്ന് മുതൽ പ്രതീകാത്മക ചിത്രം
Kerala

ചെന്നൈ-കൊച്ചുവേളി പ്രത്യേക ട്രെയിൻ ഇന്ന് മുതൽ; പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം ബുക്കിങ് കഴിഞ്ഞു

ഓ​ഗസ്റ്റ് 14നും 21നും ഉച്ചയ്ക്ക് ശേഷം 3.45ന് ചെന്നൈയിൽ നിന്ന് തിരിക്കുന്ന ട്രെയിൻ (06043) പിന്നേറ്റ് രാവിലെ 8.30ന് കൊച്ചുവേളിയിൽ എത്തും.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തിരക്ക് നിയന്ത്രിക്കാന്‍ ചെന്നൈയിൽ നിന്ന് കൊച്ചുവേളിയിലേക്കുള്ള പ്രത്യേക എസി എക്‌സ്‌പ്രസ് ട്രെയിൻ ഇന്ന് മുതൽ. പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം തന്നെ ബുക്കിങ് കഴിഞ്ഞു. കൊച്ചുവേളിയിൽ നിന്ന് തിരച്ചുള്ള സർവീസുകളിൽ ബെർത്തുകൾ ഒഴിവുണ്ട്. ഓ​ഗസ്റ്റ് 14നുള്ള സർവീസിലെ ബർത്തുകളാണ് ബുക്ക് ചെയ്തു കഴിഞ്ഞത്. ട്രെയിൻ പ്രഖ്യാപനത്തോടൊപ്പം തന്നെ റിസർവേഷനും ആരംഭിച്ചിരുന്നു.

ഓ​ഗസ്റ്റ് 14നും 21നും ഉച്ചയ്ക്ക് ശേഷം 3.45ന് ചെന്നൈയിൽ നിന്ന് തിരിക്കുന്ന ട്രെയിൻ (06043) പിന്നേറ്റ് രാവിലെ 8.30ന് കൊച്ചുവേളിയിൽ എത്തും. കൊച്ചിവേളിയിൽ നിന്ന ഓ​ഗസ്റ്റ് 15നും 22നും വൈകുന്നേരം 6.25ന് പുറപ്പെടുന്ന ട്രെയിൻ പിന്നേറ്റ് രാവിലെ 11.25ന് ചെന്നൈ സെൻ‌ട്രലിൽ എത്തും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തിരുവള്ളൂർ, ആർക്കോണം, കാട്പാടി, ജോലാർപ്പേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. ഇതുകൂടാതെ ചെന്നൈയിൽ നിന്ന് നാ​ഗർകോവിലിലേക്ക് ബുധനാഴ്ച പുറപ്പെടുന്ന ഒരു ട്രെയിൻ കൂടി അനുവദിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാര്യവട്ടത്ത് ഇന്ത്യക്ക് 'ഇരട്ട ശതകം'; റെക്കോര്‍ഡ് തിരുത്തി കോഹ്‌ലി, കളം നിറഞ്ഞ് ഗില്‍; വിന്‍ഡീസിനെതിരെ 8 വിക്കറ്റ് വിജയം

തേനീച്ച ആക്രമണം; കാട്ടിൽ അകപ്പെട്ട വിദ്യാർഥികളെ രക്ഷപ്പെടുത്തി, 12 പേർക്ക് പരിക്ക് - Video

സിജെപി നേതാവ് അശുതോഷ് രങ്ക കസ്റ്റഡിയിൽ; നിരാഹാര സമരവുമായി പ്രവർത്തകർ

യന്ത്രങ്ങള്‍ നമ്മുടെ യജമാനന്മാരാകരുത്, വിവേകശക്തിയും ബോധവും നിലനിര്‍ത്തണം: അമ്മ

പയ്യാവൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്  മുങ്ങിമരിച്ചു