ഹൈദരാബാദില്‍ നിന്നും കോട്ടയത്തേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ് ഫയൽ
Kerala

ശബരിമല: ഹൈദരാബാദില്‍ നിന്നും കോട്ടയത്തേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ്

ജനുവരി 2, 9, 16, 23 തീയതികളില്‍ ഹൈദരാബാദില്‍ നിന്ന് കോട്ടയത്തേക്ക് സര്‍വീസ് ഉണ്ടാകും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല സീസണ്‍ പരിഗണിച്ച് പ്രത്യേക ട്രെയിന്‍ സര്‍വീസ് അനുവദിച്ച് റെയില്‍വേ. ഹൈദരാബാദിലെ കാച്ചിഗുഡയില്‍ നിന്നും കോട്ടയത്തേക്കാണ് പ്രത്യേക ട്രെയിന്‍ അനുവദിച്ചത്. ജനുവരി 2, 9, 16, 23 തീയതികളില്‍ ഹൈദരാബാദില്‍ നിന്ന് കോട്ടയത്തേക്ക് സര്‍വീസ് ഉണ്ടാകും.

ജനുവരി 3, 10, 17, 24 തീയതികളില്‍ കോട്ടയത്തു നിന്നും ഹൈദരാബാദിലേക്കും ട്രെയിന്‍ സര്‍വീസ് നടത്തും. വൈകീട്ട് 3.40 ന് ഹൈദരാബാദില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് വൈകീട്ട് 6.50 ന് കോട്ടയത്ത് എത്തിച്ചേരും.

രാത്രി 8. 30 ന് കോട്ടയത്തു നിന്നും പുറപ്പെടുന്ന മടക്ക ട്രെയിന്‍ പിറ്റേന്ന് രാത്രി 11. 40 ന് ഹൈദരാബാദില്‍ എത്തിച്ചേരുമെന്നും റെയില്‍വേ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും