തിരുവനന്തപുരം - മംഗളൂരു സെപ്ഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ 
Kerala

ഇനി തിരക്ക് കുറയും; ജനറല്‍ കോച്ചുകള്‍ മാത്രം; തിരുവനന്തപുരം - മംഗളൂരു സെപ്ഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

പൂര്‍ണമായും ജനറല്‍ കോച്ചുകള്‍ മാത്രമുള്ള സ്‌പെഷല്‍ ട്രെയിനാണ് ഓടിക്കുക

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യാത്രക്കാരുടെ തിരക്കു പരിഗണിച്ച് തിരുവനന്തപുരം നോര്‍ത്ത് - മംഗളൂരു ജങ്ഷന്‍ സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച റെയില്‍വേ. പൂര്‍ണമായും ജനറല്‍ കോച്ചുകള്‍ മാത്രമുള്ള സ്‌പെഷല്‍ ട്രെയിനാണ് ഓടിക്കുക. 06163 തിരുവനന്തപുരംമംഗളൂരു ജങ്ഷന്‍ സ്‌പെഷല്‍ ട്രെയിന്‍ തിങ്കളാഴ്ചകളില്‍ വൈകിട്ട് 5.30ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 6.50ന് മംഗളൂരുവിലെത്തും.

മേയ് 5 മുതല്‍ ജൂണ്‍ 9 വരെയാണു സര്‍വീസ്. മടക്ക ട്രെയിന്‍ (06164) മംഗളൂരു ജങ്ഷനില്‍ നിന്ന് ചൊവ്വാഴ്ചകളില്‍ വൈകിട്ട് 6ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 6.35ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും. മേയ് 6 മുതല്‍ ജൂണ്‍ 10 വരെയാണു സര്‍വീസ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

പേരിലെ 'മധുരം' കണ്ട് പേടിക്കേണ്ട, മധുരക്കിഴങ്ങ് പ്രമേഹരോ​ഗികൾക്കും സേയ്ഫ്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2