കേരളത്തിലേക്കുള്ള സ്‌പെഷ്യല്‍ ട്രെയിനുകള്‍ ജനുവരി അവസാനം വരെ നീട്ടി 
Kerala

ശബരിമല, പൊങ്കല്‍ യാത്ര; കേരളത്തിലേക്കുള്ള സ്‌പെഷ്യല്‍ ട്രെയിനുകള്‍ ജനുവരി അവസാനം വരെ നീട്ടി

നിലവില്‍ ഡിസംബര്‍ അവസാനം വരെയുള്ള സര്‍വീസുകളാണു നീട്ടിയത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല, പൊങ്കല്‍ തിരക്കു പരിഗണിച്ചു ഹുബ്ബള്ളി- കൊല്ലം, എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോര്‍ത്ത് സ്‌പെഷല്‍ ട്രെയിനുകളുടെ സര്‍വീസ് റെയില്‍വേ ജനുവരി അവസാനം വരെ നീട്ടി. നിലവില്‍ ഡിസംബര്‍ അവസാനം വരെയുള്ള സര്‍വീസുകളാണു നീട്ടിയത്.

ബംഗളൂരു വഴിയുള്ള ഹുബ്ബള്ളി - കൊല്ലം സ്‌പെഷല്‍ (07313) ജനുവരി 25 വരെയും കൊല്ലംഎസ്എംവിടി ബംഗളൂരു (07314) സ്‌പെഷല്‍ ജനുവരി 26 വരെയും സര്‍വീസ് നടത്തും. ഹുബ്ബള്ളിയില്‍ നിന്നു ഞായറാഴ്ചകളിലും കൊല്ലത്ത് നിന്നു തിങ്കളാഴ്ചകളിലുമാണു സര്‍വീസ്.

എസ്എംവിടി ബംഗളൂരു -തിരുവനന്തപുരം നോര്‍ത്ത് (06523) ജനുവരി 26 വരെയും തിരുവനന്തപുരം നോര്‍ത്ത്എസ്എംവിടി ബംഗളൂരു (06524) 27 വരെയും സര്‍വീസ് നടത്തും. ബംഗളൂരുവില്‍ നിന്ന് തിങ്കളാഴ്ചകളിലും തിരുവനന്തപുരത്ത് നിന്നു ചൊവ്വാഴ്ചകളിലുമാണു സര്‍വീസ്.

എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോര്‍ത്ത് (06547) ജനുവരി 29 വരെയും തിരുവനന്തപുരം നോര്‍ത്ത് എസ്എംവിടി ബംഗളൂരു (06548) 30 വരെയും സര്‍വീസ് നടത്തും. ബംഗളൂരുവില്‍ നിന്നു ബുധനാഴ്ചകളിലും തിരുവനന്തപുരത്ത് നിന്ന് വ്യാഴാഴ്ചകളിലുമാണു സര്‍വീസ്.

എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോര്‍ത്ത് (06555) ജനുവരി 30 വരെയും തിരുവനന്തപുരം നോര്‍ത്ത്എസ്എംവിടി ബംഗളൂരു (06556) ഫെബ്രുവരി ഒന്നു വരെയും സര്‍വീസ് നടത്തും. ബംഗളൂരുവില്‍ നിന്നു വെള്ളിയാഴ്ചകളിലും തിരുവനന്തപുരത്ത് നിന്നു ഞായറാഴ്ചകളിലുമാണു സര്‍വീസ്.

Special trains to Kerala have been extended until the end of January

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT