annual Painkuni festival at Sree Padmanabhaswamy Temple FILE
Kerala

പൈങ്കുനി ആറാട്ട്: തിരുവനന്തപുരം വിമാനത്താവളം ഇന്ന് നാലുമണിക്കൂറിലധികം അടച്ചിടും

പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ടു ഘോഷയാത്രയുടെ സുഗമമായ നടത്തിപ്പിനായി ഇന്ന് ( വ്യാഴാഴ്ച) തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നാല് മണിക്കൂറിലധികം നിര്‍ത്തിവയ്ക്കുമെന്ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം (ടിയാല്‍) അധികൃതര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ടു ഘോഷയാത്രയുടെ സുഗമമായ നടത്തിപ്പിനായി ഇന്ന് ( വ്യാഴാഴ്ച) തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നാല് മണിക്കൂറിലധികം നിര്‍ത്തിവയ്ക്കുമെന്ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം (ടിയാല്‍) അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 2ന് വൈകുന്നേരം 4.45 മുതല്‍ രാത്രി 9 വരെയായിരിക്കും വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുക. വിമാനങ്ങളുടെ പുതുക്കിയ സമയം അതത് വിമാനക്കമ്പനികളില്‍ ലഭ്യമാണെന്നും ടിയാല്‍ അറിയിച്ചു.

ക്ഷേത്രസ്ഥാനീയനായ തിരുവിതാംകൂര്‍ രാജപ്രതിനിധി ഉടവാളുമായി ആറാട്ട് ഘോഷയാത്രയ്ക്ക് അകമ്പടി സേവിക്കും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിലൂടെയാണ് പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്ര കടന്നു പോവുക. അതുകൊണ്ടാണ് വിമാനത്താവളം നാല് മണിക്കൂറിലധികം നേരം പൂര്‍ണമായും അടച്ചിടുന്നത്.

ഘോഷയാത്രയുടെ ഭാഗമായി വര്‍ഷത്തില്‍ രണ്ട് തവണയാണ് ഇത്തരത്തില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കുന്നത്. ഇത്തരത്തില്‍ ക്ഷേത്ര ചടങ്ങിനായി വിമാനത്താവളം അടച്ചിടുന്നത് ഇന്ത്യയില്‍ തന്നെ ഇവിടെ മാത്രമാണ്.

sree padmanabhaswamy temple festival; Thiruvananthapuram Airport to remain closed for more than four hours

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചരിത്രത്തിലേക്ക് കുതിച്ച് പൊങ്ങി 'ആർട്ടെമിസ് 2'; മനുഷ്യൻ വീണ്ടും 'ചന്ദ്രനിലേക്ക്' (വിഡിയോ )

ഇറാനെതിരായ യുദ്ധം അമേരിക്ക ജയിച്ചു, നേതൃത്വത്തെ ഒന്നടങ്കം ഇല്ലാതാക്കി: ട്രംപ്

ഇന്ന് പെസഹ, ക്രിസ്തുവിന്റെ അന്ത്യ അത്താഴസ്മരണ പുതുക്കി വിശ്വാസികൾ

കുറഞ്ഞ അളവില്‍ മയക്കുമരുന്ന് കൈവശം വെച്ചാലും പ്രതിയെ കരുതല്‍ തടങ്കലില്‍ വെയ്ക്കാം; ഹൈക്കോടതി

സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ്; ചുട്ടുപൊള്ളി പാലക്കാട്, 40 ഡിഗ്രിയിലേക്ക്

SCROLL FOR NEXT