വി‍ഡിയോ സ്ക്രീന്‍ഷോട്ട്
Kerala

ഡോ. ശ്രീക്കുട്ടിയെയും അജ്മലിനേയും ഓടിച്ചിട്ട് പിടിച്ചു; കണ്ടാലറിയാവുന്ന 5 പേര്‍ക്കെതിരെ കേസ്

പ്രതിയായ മുഹമ്മദ് അജ്മല്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മൈനാഗപ്പള്ളിയില്‍ മദ്യലഹരിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചു വീഴ്ത്തിയ ശേഷം കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ പിടികൂടിയവര്‍ക്കെതിരെയുംകേസ്. കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

അപകട ശേഷം നിര്‍ത്താതെ പോയ പ്രതികളെ സാഹസികമായി പിന്തുടര്‍ന്ന് പിടികൂടിയവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രതിയായ മുഹമ്മദ് അജ്മല്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വാഹനങ്ങളില്‍ പിന്തുടര്‍ന്ന് എത്തി കരുനാഗപ്പള്ളി കോടതിക്ക് സമീപം തടഞ്ഞു നിര്‍ത്തി തന്നെ മര്‍ദിച്ചുവെന്നാണ് പ്രതി മുഹമ്മദ് അജ്മല്‍ പൊലീസിന് നല്‍കിയ മൊഴി. ഇതിനെത്തുടര്‍ന്നാണ് കരുനാഗപ്പള്ളി പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്. അജ്മലും നെയ്യാറ്റിന്‍കര സ്വദേശി ഡോ. ശ്രീക്കുട്ടിയും ആണ് വാഹനാപകടക്കേസിലെ പ്രതികള്‍. മൈനാഗപ്പള്ളിയിലെ സുഹൃത്തിനൊപ്പം ഓണാഘോഷവും മദ്യസല്‍ക്കാരവും കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ന്യൂയോർക്കിൽ റെയിൽവേ ട്രാക്കിലിരുന്ന ഇന്ത്യൻ വംശജയും സുഹൃത്തും ട്രെയിൻ തട്ടി മരിച്ചു: ചിരിച്ചുകൊണ്ട് ട്രാക്കിലിരുന്നെന്ന് ഡ്രൈവർ

ഫ്ലാക്സ് സീഡ് ജെല്ല് വീട്ടിൽ തയ്യാറാക്കാം, ഡ്രൈ ഹെയറിന് മികച്ചത്

നഴ്സുമാർക്ക് റെയിൽവേയിൽ അവസരം; പാരാമെഡിക്കലിൽ 560 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം !

അച്ഛന് രണ്ട് ഭാര്യമാരുണ്ടെന്ന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടില്ല, അത് അദ്ദേഹത്തിന്റെ ജീവിത സാഹചര്യങ്ങള്‍: ഷോബി തിലകന്‍