കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എസ്. ശ്യാംസുന്ദർ മാധ്യമങ്ങളോട് സംസാരിക്കുന്നു  ടിവി ദൃശ്യം
Kerala

ബംഗാളി നടിയുടെ പരാതി; രഞ്ജിത്തിനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു

കേസില്‍ എഫ്ആര്‍ രജിസ്റ്റര്‍ ചെയ്തതായും ഐപിസി 354 പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും കമ്മീഷണര്‍ അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്. നടിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതായും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

ഐപിസി 354 ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് വർഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. എസ്‌ഐടിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിച്ച ശേഷം കേസില്‍ മൊഴിയെടുക്കല്‍ അടക്കമുള്ള നടപടികള്‍ നടക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലൈംഗിക താല്പര്യത്തോടെ സംവിധായകന്‍ രഞ്ജിത്ത് തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നാണ് കൊച്ചി കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ നടി പറയുന്നത്. കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റില്‍ വെച്ചായിരുന്നു അതിക്രമമെന്നും പരാതിയില്‍ പറഞ്ഞു.

പാലേരി മാണിക്യം എന്ന സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ രഞ്ജിത്ത് തന്നോട് മോശമായി പെരുമാറി എന്നായിരുന്നു നടിയുടെ ആരോപണം. വിഷയം വിവാദമായതോടെ ചലചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രഞ്ജിത്ത് രാജിവെച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത