റോഡ് തടഞ്ഞ് കെട്ടിയ സ്റ്റേജ്  എക്സ്പ്രസ് ചിത്രം
Kerala

'ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കി'; സിപിഎം സമ്മേളനത്തിന് റോഡില്‍ സ്‌റ്റേജ് കെട്ടിയതില്‍ പൊലീസ് കേസെടുത്തു

കണ്ടാലറിയുന്ന 500 ഓളം പേര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിപിഎം പാളയം ഏരിയാ സമ്മേളനത്തിന് ഗതാഗതം തടസ്സപ്പെടുത്തി റോഡില്‍ സ്റ്റേജ് കെട്ടിയതിനും, പ്രകടനം നടത്തിയതിനും പൊലീസ് കേസെടുത്തു. തിരുവനന്തപുരം വഞ്ചിയൂര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കണ്ടാലറിയുന്ന 500 ഓളം പേര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍, ആരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല.

പൊതു ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതാക്കിയെന്ന് പൊലീസ് വ്യക്തമാക്കി. അനധികൃതമായി സംഘംചേരല്‍, ഗതാഗത തടസ്സം സൃഷ്ടിക്കല്‍, പൊലീസിനോട് അപമര്യാദയായി പെരുമാറല്‍ തുടങ്ങിയവ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സമ്മേളന പരിപാടികള്‍ നടത്താന്‍ മാത്രമാണ് സിപിഎം അനുമതി വാങ്ങിയതെന്നും നടുറോഡില്‍ സ്റ്റേജ് കെട്ടാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

വഞ്ചിയൂര്‍ കോടതിയുടെ സമീപത്തുള്ള റോഡിലാണ് വേദി കെട്ടിയത്. ജങ്ഷനിലെ റോഡിന്റെ ഒരുവശം പൂര്‍ണമായും അടച്ചാണ് വേദിയൊരുക്കിയത്. ഇതേത്തുടര്‍ന്ന് ആംബുലന്‍സുകളും സ്‌കൂള്‍ വാഹനങ്ങളും ഉള്‍പ്പെടെയുള്ളവ ഗതാഗതക്കുരുക്കില്‍ പെട്ടിരുന്നു. റോഡില്‍ സ്റ്റേജ് കെട്ടാന്‍ അനുമതി വാങ്ങിയെന്നായിരുന്നു സിപിഎം പാളയം ഏരിയ സെക്രട്ടറിയുടെ വിശദീകരണം. വഞ്ചിയൂര്‍ ജങ്ഷനില്‍ സിപിഎം പൊതുസമ്മേളനത്തിന് റോഡ് തടസപ്പെടുത്തി സ്റ്റേജ് കെട്ടിയത് വിവാദമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

ഇരിട്ടിയിലെ ലഹരിമരുന്ന് വേട്ട; ബംഗളൂരുവിൽ ഒളിവിലായിരുന്ന മുഖ്യ ആസൂത്രകൻ പിടിയിൽ

'യുഎസ് ഇല്ലായിരുന്നെങ്കില്‍ ഇസ്രയേല്‍ പണ്ടേ കത്തിയെരിഞ്ഞേനെ...'; നെതന്യാഹുവിനെ വിമര്‍ശിച്ച് ട്രംപ്

കുത്തിവയ്പ്പിന് പിന്നാലെ രോഗി മരിച്ചു; സൗദിയില്‍ മലയാളി നഴ്‌സിനും ഡോക്ടര്‍ക്കും കടുത്ത ശിക്ഷ

മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം വിവാഹമോചന കേസുകള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു: ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍

SCROLL FOR NEXT