518 പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി നിരീക്ഷണത്തില്‍ 
Kerala

ഒരു സ്‌റ്റേഷനില്‍ 12 എണ്ണം ; 518 പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി നിരീക്ഷണത്തില്‍; കേരളം സുപ്രീം കോടതിയില്‍

രാത്രി ഉള്‍പ്പടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 12 സിസിടിവികളാണ് ഓരോ പോലീസ് സ്റ്റേഷനിലും സ്ഥാപിച്ചിരിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേരളത്തിലെ 518 പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയായതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. രാത്രി ഉള്‍പ്പടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 12 സിസിടിവികളാണ് ഓരോ പോലീസ് സ്റ്റേഷനിലും സ്ഥാപിച്ചിരിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇതില്‍ 483 സ്റ്റേഷനുകള്‍ ക്രമസമാധാനപാലനത്തിനുള്ള സ്റ്റേഷനുകള്‍ ആണ്.

ഒന്നാംഘട്ടത്തില്‍ 520 സ്റ്റേഷനുകളിലാണ് സിസിടിവികള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഇതില്‍ മാഞ്ഞൂര്‍, വൈത്തിരി ഒഴികെയുള്ളവയില്‍ സിസിടിവി സ്ഥാപിക്കല്‍ പൂര്‍ത്തിയതായി സൂപ്രീം കോടതിയെ അറിയിച്ചു. 13 എണ്ണം റെയില്‍വെ പൊലീസ് സ്റ്റേഷനുകളും 10 എണ്ണം തീരദേശ പൊലീസ് സ്റ്റേഷനുകളും 14 എണ്ണം വനിതാ പൊലീസ് സ്റ്റേഷനുകളും ആണ്. 20 സൈബര്‍ പൊലീസ് സ്റ്റേഷനുകള്‍ ഉള്‍പ്പടെ 28 സ്റ്റേഷനുകളില്‍ക്കൂടി സിസിടിവി സ്ഥാപിക്കല്‍ പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

12 സിസിടിവികളാണ് ഓരോ സ്റ്റേഷനിലും സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ ഇന്‍സ്പെക്ടറുടെയും സബ് ഇന്‍സ്പെക്ടറുടെയും മുറികള്‍ ഉള്‍പെടും. ലോക്കപ്പിന് മുന്നിലെ ഇടനാഴി, റിസപ്ഷന്‍, പൊലീസ് സ്റ്റേഷന്റെ പ്രവേശന കവാടം, പിന്‍ഭാഗം എന്നിവയും ഉള്‍പ്പെടും. ഈ സിസിടിവികള്‍ രാത്രികാലങ്ങളിലും പ്രവര്‍ത്തിക്കുന്നവയാണ്. ശബ്ദം ഉള്‍പ്പടെ റെക്കോര്‍ഡ് ചെയ്യും. ദൃശ്യങ്ങളില്‍ ക്രമക്കേട് നടത്തിയാല്‍ കണ്ടെത്താന്‍ കഴിയുമെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചു. ഓരോ സ്റ്റേഷനിലും എട്ട് ടിബിയുടെ 16 ഹാര്‍ഡ് ഡിസ്‌കുകളും അനുവദിച്ചിട്ടുണ്ട്. ഒന്നര വര്‍ഷത്തോളം ഡാറ്റ സൂക്ഷിക്കാനാകുമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

state government informed the Supreme Court that the installation of CCTV cameras in 518 police stations in Kerala has been completed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി; 'ആരോപണങ്ങള്‍ പാര്‍ട്ടി അന്വേഷിക്കണം'

നനഞ്ഞ മുടിയിൽ ഇത് ഒരിക്കലും ചെയ്യരുത്

'ഓരോ പേര് പറയുമ്പോഴും ബാഹുൽ പറയും ഇത് വേണ്ട, വേറെ നോക്കാം എന്ന്'; 'എക്കോ' ടൈറ്റിലിന് പിന്നിലെ കഥ പറഞ്ഞ് സംവിധായകൻ

ശൈത്യകാലത്ത് വേണം എക്സ്ട്ര കെയർ, ചർമത്തെ വരണ്ടതാക്കുന്ന ശീലങ്ങൾ

വെറും 20 രൂപയ്ക്ക് രണ്ടു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ; അറിയാം ഈ സര്‍ക്കാര്‍ പദ്ധതി

SCROLL FOR NEXT