കെ വാസുകി  ഫെയ്‌സ്ബുക്ക്‌
Kerala

ഭരണഘടനാപരമായ അധികാരപരിധി ലംഘിക്കുന്നു; കേരളത്തെ വിമർശിച്ച് വിദേശകാര്യമന്ത്രാലയം

വിദേശകാര്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേന്ദ്ര വിഷയമാണ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഐഎഎസ് ഉദ്യോഗസ്ഥ കെ വാസുകിയെ വിദേശ സഹകരണത്തിന് നിയമിച്ച കേരള സർക്കാർ നടപടിക്കെതിരെ കേന്ദ്ര വിദേശകാര്യമന്ത്രാലയം. വിദേശകാര്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേന്ദ്ര വിഷയമാണ്. ഭരണഘടനാപരമായ അധികാരപരിധിക്കപ്പുറമുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാരുകൾ കടന്നുകയറരുതെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിദേശ കാര്യങ്ങളും ഏതെങ്കിലും വിദേശ രാജ്യവുമായുള്ള ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കേന്ദ്ര ഗവൺമെൻ്റിൻ്റെ മാത്രം അവകാശമാണെന്ന് ഇന്ത്യൻ ഭരണഘടന ഏഴാം ഷെഡ്യൂൾ ലിസ്റ്റ് 1 വ്യക്തമാക്കുന്നുണ്ട്. ഇത് ഒരു കൺകറൻ്റ് വിഷയമല്ല, ഒരു സംസ്ഥാന വിഷയവുമല്ല. ഭരണഘടനാപരമായ അധികാര പരിധിക്കപ്പുറമുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാരുകൾ കടന്നുകയറരുതെന്നാണ് നിലപാട് എന്നും രൺധീർ ജയ്സ്വാൾ പറഞ്ഞു.

വിദേശ സഹകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ അധിക ചുമതല മുതിർന്ന ഐഎഎസ് ഉദ്യോ​ഗസ്ഥ കെ വാസുകിക്ക് നൽകി ജൂലൈ 15 നാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. വിദേശകാര്യമന്ത്രാലയം, എംബസികള്‍, വിദേശമിഷനുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ വാസുകിയെ ഡല്‍ഹി റസിഡന്റ് കമ്മീഷണര്‍ സഹായിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കള്ളന്റെ ആത്മകഥയെന്നാണ് അതിന് പേരിടേണ്ടിയിരുന്നത്; ഇപി ജയരാജനെതിരെ ശോഭ സുരേന്ദ്രന്‍

ഭിന്നശേഷിക്കാർക്ക് വിവിധ തൊഴിൽമേഖലകളിൽ പരിശീലനം

ബിലാസ്പൂരില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; അഞ്ച് മരണം; നിരവധി പേര്‍ക്ക് പരിക്ക്; വിഡിയോ

ഇന്ദ്രന്‍സ് ചേട്ടനും മഞ്ജു ചേച്ചിക്കും യോഗം ഇല്ല, അത്ര തന്നെ!; അന്ന് 'ഹോമി'നെ തഴഞ്ഞു, ഇന്ന് വേടന് അവാര്‍ഡും; ഇരട്ടത്താപ്പെന്ന് വിമര്‍ശനം

സ്നേഹപൂർവം പദ്ധതിയിലേക്ക് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT