ഷിഹാഫ് ഷേക്ക് 
Kerala

ബൈക്കും ലോറിയും കൂട്ടിയിടിച്ചു; തെയ്ക്വാന്‍ഡോ താരത്തിന് ദാരുണാന്ത്യം

സംസ്ഥാന തലത്തില്‍ തെയ്ക്വാന്‍ഡോ മത്സരത്തില്‍ ഷിഹാഫ് സ്വര്‍ണം നേടിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ബൈക്കും ലോറിയും കൂട്ടിയിടിച്ച് തെയ്ക്വാന്‍ഡോ താരത്തിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ മുതലമട ചുള്ളിയാര്‍മേട് സ്വദേശി ഷിഹാഫ് ഷേക്ക് (25) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടോടെ പാലക്കാട് ഒലവക്കോട് ജങ്ഷനിലായിരുന്നു അപകടം.

പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ബന്ധുവിനെ കൂട്ടിക്കൊണ്ടുപോകാന്‍ വരികയായിരുന്നു ഷിഹാഫ്. ലോറി താണാവ് ഭാഗത്തുനിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്നു. ഇതിനിടെ എതിര്‍ദിശയില്‍ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തില്‍ ബൈക്കില്‍നിന്ന് വീണ ഷിഹാഫിന്റെ തലയിലൂടെ ലോറി കയറിയിറങ്ങി. സംഭവസ്ഥലത്തുതന്നെ മരിച്ചു. സംസ്ഥാന തലത്തില്‍ തെയ്ക്വാന്‍ഡോ മത്സരത്തില്‍ ഷിഹാഫ് സ്വര്‍ണം നേടിയിരുന്നു. തുടര്‍ന്ന്, ദേശീയതലത്തിലും മത്സരിച്ചിരുന്നു. ഗവ. വിക്ടോറിയ കോളേജില്‍ മൂന്നാംവര്‍ഷ സൈക്കോളജി ബിരുദ വിദ്യാര്‍ഥിയായിരുന്നു.

പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലെത്തിച്ചു. പോസ്റ്റുേമാര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പിതാവ്: ഷേക്ക് മുസ്തഫ. മാതാവ്: ജാസ്മിന്‍ഷേക്ക് (മുതലമട ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ്). സഹോദരങ്ങള്‍: ഷജിനഷേക്ക്, ഷഹനഷേക്ക്.

State-level Taekwondo champion Shihaf Sheikh died in a road collision, The incident occurred near Olavakkode junction in Palakkad

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT