പ്രതീകാത്മക ചിത്രം 
Kerala

'അശ്ലീല സൈറ്റുകളില്‍ കയറി, വിദേശ ഇടപാട്'; സൈബര്‍ തട്ടിപ്പില്‍ പൊലീസ് മുന്നറിയിപ്പ്

വ്യാജ നോട്ടീസുകളിലൂടെ ഭീഷണിപ്പെടുത്തി പണം അപഹരിക്കല്‍ ഉള്‍പ്പെടെയുള്ളവയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇന്ത്യന്‍ സൈബര്‍ ക്രൈം കോ-ഓര്‍ഡിനേഷന്‍ സെന്ററിന്റെ പേരില്‍ സൈബര്‍ തട്ടിപ്പ് നടക്കുന്നതായി പൊലീസ് മുന്നറിയിപ്പ്. സോഷ്യല്‍ മീഡിയ, ഇമെയില്‍, വാട്സ്ആപ്പ് തുടങ്ങിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴി ഇന്ത്യന്‍ സൈബര്‍ ക്രൈം കോ-ഓര്‍ഡിനേഷന്‍ സെന്റര്‍ എന്ന പേരില്‍ വ്യാജ നോട്ടീസുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അയച്ച് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ്. വ്യാജ നോട്ടീസുകളിലൂടെ ഭീഷണിപ്പെടുത്തി പണം അപഹരിക്കല്‍ ഉള്‍പ്പെടെയുള്ളവയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം.

വ്യാജ നോട്ടീസുകളില്‍ വ്യക്തികളുടെ ഐപി അഡ്രസ് ഉപയോഗിച്ച് വിദേശ കറന്‍സികള്‍ വിനിമയം നടത്തിയതായും കുട്ടികളുടേത് ഉള്‍പ്പെടെയുള്ള അശ്ലീല സൈറ്റുകളില്‍ തെരച്ചില്‍ നടത്തിയതായും ആരോപിക്കും. ശേഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായും അറസ്റ്റ് വാറന്റ്, കോടതി നടപടികള്‍, പൊലീസ് കേസ് തുടങ്ങിയവ ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തുകയും കേസ് ഒഴിവാക്കുന്നതിനായി പണം നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നതാണ് തട്ടിപ്പ് രീതി. ചില സന്ദര്‍ഭങ്ങളില്‍, വാട്സ് ആപ്പ് അല്ലെങ്കില്‍ ഇമെയില്‍ വഴി 24 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണമെന്ന് നിര്‍ബന്ധിക്കുകയും മറുപടി നല്‍കാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യും.

സര്‍ക്കാരിന്റെ ലോ എന്‍ഫോഴ്‌സ്മെന്റ് ഏജന്‍സികളുടെയോ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള ഭീഷണിപ്പെടുത്തുന്ന നോട്ടീസുകളോ ഇമെയില്‍ അല്ലെങ്കില്‍ വാട്സ് ആപ്പ് സന്ദേശങ്ങളോ പണം ആവശ്യപ്പെടുകയോ ചെയ്യില്ലെന്ന് അധികൃതര്‍ അറിയിച്ചു. അപരിചിതര്‍ അയക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ബാങ്ക് വിവരങ്ങള്‍ പങ്കിടുകയോ ചെയ്യരുത്. ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഉടന്‍ തന്നെ 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന പോര്‍ട്ടലിലോ പരാതിപ്പെടണം. തട്ടിപ്പിനിരയായാല്‍ ആദ്യത്തെ രണ്ട് മണിക്കൂറിനുള്ളില്‍ വിവരമറിയിക്കുന്നത് പണം തിരിച്ചുപിടിക്കാന്‍ സഹായിക്കുമെന്നും പൊലീസ് അറിയിച്ചു.

State Police Headquarters warns of cyber fraud in the name of Indian Cyber ​​Crime Coordination Centre

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ലജ്ജാകരം, മുമ്പൊരിക്കലും സംഭവിച്ചിട്ടില്ല'; രാഷ്ട്രപതിയെ സ്വീകരിക്കാന്‍ മമതയെത്താത്തതില്‍ രോഷം കൊണ്ട് പ്രധാനമന്ത്രി

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍: ലക്ഷ്യ ഫൈനലില്‍

തൃശൂരില്‍ നോമ്പുതുറയില്‍ പങ്കെടുത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി, വിഡിയോ

നാലാമതും തോറ്റു! സീസണിലെ മൂന്ന് ഹോം മാച്ചുകളിലും പരാജയം; മാറ്റമില്ലാതെ ബ്ലാസ്റ്റേഴ്‌സ്‌

മത്തി, അയല, ചൂര; മുഴുവന്‍ ജയിലുകളിലും ഇനി മത്സ്യഫെഡിന്റെ മീന്‍

SCROLL FOR NEXT