State School Kalolsavam: Kozhikode and Kannur battle it out samakalaikamalayalam
Kerala

സ്‌കൂള്‍ കലോത്സവം: കോഴിക്കോടും കണ്ണൂരും ഇഞ്ചോടിഞ്ച് പോരാട്ടം

130 പോയിന്റോടുകൂടിയാണ് ഇരു ജില്ലകളും ഒപ്പത്തിനൊപ്പം എത്തിയത്. 126 പോയിന്റുമായി തൃശൂര്‍ ആണ് രണ്ടാം സ്ഥാനത്ത്.122 പോയിന്റുമായി ആലപ്പുഴയും പാലക്കാടും മൂന്നാം സ്ഥാനവും നേടി.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍, ആദ്യ ദിനത്തിലെ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ കോഴിക്കോടും കണ്ണൂരും ഒന്നാം സ്ഥാനത്ത്. 130 പോയിന്റോടുകൂടിയാണ് ഇരു ജില്ലകളും ഒപ്പത്തിനൊപ്പം എത്തിയത്. 126 പോയിന്റുമായി തൃശൂര്‍ ആണ് രണ്ടാം സ്ഥാനത്ത്.122 പോയിന്റുമായി ആലപ്പുഴയും പാലക്കാടും മൂന്നാം സ്ഥാനവും നേടി.

121പോയിന്റുമായി തിരുവനന്തപുരം നാലാമതും 120 പോയിന്റ് നേടി കൊല്ലം അഞ്ചാമതും എത്തി. കോട്ടയം 119, കാസര്‍കോട് 117, എറണാകുളം 116, മലപ്പുറം 112, വയനാട് 107, പത്തനംതിട്ട മിടുക്കി 101 എന്നിങ്ങനെയാണ് നിലവിലെ പോയിന്റ് നിലകള്‍. മറ്റ് ജില്ലകളും പോര് മുറുക്കിയതോടെ തൃശൂര്‍ കലോത്സവം അടിമുടി ആവേശം നിറഞ്ഞതാകുകയാണ്.

കലോത്സവം രണ്ടാംദിനത്തില്‍ (ജനുവരി 15 )

വേദി ഒന്ന്- സൂര്യകാന്തി തേക്കിന്‍കാട് മൈതാനം എക്‌സിബിഷന്‍ ഗ്രൗണ്ട് 9.30ന് എച്ച് എസ് എസ് വിഭാഗം (ആണ്‍) ഭരതനാട്ട്യം, രണ്ട് ന് എച്ച് എസ് എസ് വിഭാഗം തിരുവാതിരക്കളി.

വേദി രണ്ട് -പാരിജാതം തേക്കിന്‍കാട് മൈതാനം സി എം എസ് സ്‌കൂള്‍ എതിര്‍വശം 9.30ന് എച്ച് എസ് എസ് വിഭാഗം (പെണ്‍) നാടോടി നൃത്തം, രണ്ട്‌ന് എച്ച് എസ് വിഭാഗം ഒപ്പന,

വേദി മൂന്ന് -നീലക്കുറിഞ്ഞി തെക്കന്‍കാട് മൈതാനം ബാനര്‍ജി ക്ലബ്ബിന് എതിര്‍വശം 9.30 ന് എച്ച് എസ് വിഭാഗം മംഗലംകളി , 1:30ന് എച്ച് എസ് എസ് വിഭാഗം മംഗലം കളി.

വേദി നാല് -പവിഴമല്ലി ടൗണ്‍ഹാള്‍ 9:30 ന് എച്ച് എസ് വിഭാഗം (പെണ്‍ ) മിമിക്രി, 11:30ന് (ആണ്‍ )മിമിക്രി, 2 ന് എച്ച് എസ് എസ് വിഭാഗം ( പെണ്‍) മോഹിനിയാട്ടം.

വേദി അഞ്ച്- ശംഖുപുഷ്പം വിവേകോദയം ബോയ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ 9:30 ന് എച്ച് എസ് വിഭാഗം വട്ടപ്പാട്ട്, 2 ന് എച്ച് എസ് എസ് സ്‌കിറ്റ് (ഇംഗ്ലീഷ്).

വേദി ആറ് -ചെമ്പകം കേരള ബാങ്ക്,കോവിലകത്തുംപാടം 9:30 ന് എച്ച് എസ് എസ് വിഭാഗം ( പെണ്‍) ലളിതഗാനം, 11.30 ന് എച്ച് എസ് എസ് (ആണ്‍) ലളിതഗാനം, രണ്ട് ന് എച്ച് എസ് എസ് വിഭാഗം ദഫ്മുട്ട്.

വേദി ഏഴ് -മന്ദാരം സാഹിത്യ അക്കാദമി ഓപ്പണ്‍ സ്റ്റേജ് 9:30 ന് എച്ച് എസ് വിഭാഗം ( പെണ്‍) കേരള നടനം, 2 ന് എച്ച് എസ് വിഭാഗം പൂരക്കളി.

വേദി എട്ട് -കനകാംബരം സാഹിത്യ അകാദമി ഹാള്‍ 9:30 ന് എച്ച് എസ് വിഭാഗം (ആണ്‍) തുള്ളല്‍, 1:30 ന് എച്ച് എസ് എസ് വിഭാഗം (പെണ്‍) തുള്ളല്‍.

വേദി ഒന്‍പത് -ഗുല്‍മോഹര്‍ സെന്റ് ജോസഫ് സി ജി എച്ച് എസ് മിഷന്‍ ക്വാര്‍ട്ടേഴ്‌സ് 9.30 ന് എച്ച് എസ് വിഭാഗം കൂടിയാട്ടം (സംസ്‌കൃത കലോത്സവം)

വേദി പത്ത് -ചെമ്പരത്തി എം.ടി എച്ച് എസ് എസ് ചേലക്കോട്ടുക്കര 9:30 ന് എച്ച് എസ് എസ് കഥാപ്രസംഗം, 2 ന് എച്ച് എസ് വിഭാഗം ( പെണ്‍) കുച്ചുപ്പുടി.

വേദി 11 -കര്‍ണികാരം കാല്‍ഡിയന്‍ സിറിയന്‍ എച്ച് എസ് എസ്. 9:30 ന് എച്ച് എസ് വിഭാഗം നാടകം.

വേദി 12 -നിത്യകല്ല്യാണി സി ജി എച്ച് എസ് എസ് സേക്രഡ് ഹാര്‍ട്ട് 9:30 ന് എച്ച് എസ് എസ് വിഭാഗം (ആണ്‍) കഥകളി സിംഗിള്‍. 2 ന് എച്ച് എസ് എസ് വിഭാഗം കഥകളി ഗ്രൂപ്പ്.

വേദി 13- പനിനീര്‍പ്പൂ ജവഹര്‍ ബാലഭവന്‍ (സംസ്‌കൃത കലോത്സവം) 9:30 ന് എച്ച് എസ് വിഭാഗം ചമ്പുപ്രഭാഷണം, 2ന് എച്ച് എസ് വിഭാഗം പ്രഭാഷണം, 4 ന് എച്ച് എസ് എസ് വിഭാഗം പ്രസംഗം സംസ്‌കൃതം (ജനറല്‍)

വേദി 14 -നന്ത്യാര്‍വട്ടം ഹോളി ഫാമിലി സി ജി എച്ച് എസ് എസ് 9:30 ന് എച്ച് എസ് എസ് വിഭാഗം മാര്‍ഗ്ഗംകളി, 2 ന് എച്ച് എസ് വിഭാഗം മാര്‍ഗ്ഗംകളി.

വേദി 15 -താമര ഹോളി ഫാമിലി സി ജി എച്ച് എസ് എസ്, 9:30 ന് എച്ച് എസ് എസ് വിഭാഗം ചെണ്ടമേളം, 2 ന് എച്ച് എസ് വിഭാഗം ചെണ്ട(തായമ്പക).

വേദി 16 -വാടാമല്ലി സി എം എസ് എച്ച് എസ് എസ് ഓപ്പണ്‍ സ്റ്റേജ് (അറബിക് കലോത്സവം ) 9:30ന് അറബിക് സെമിനാര്‍, 2 ന് എച്ച് എസ് വിഭാഗം സംഘഗാനം, 4ന് എച്ച് എസ് കഥാപ്രസംഗം.

വേദി 17- മുല്ലപ്പൂവ് സി എം എസ് എച്ച് എസ് എസ് (അറബിക് കലോത്സവം ) 2 ന് എച്ച് എസ് വിഭാഗം ഉപന്യാസ രചന, 4 ന് എച്ച് എസ് വിഭാഗം കഥാരചന.

വേദി 18- ആമ്പല്‍പ്പൂവ് ഗവ.മോഡല്‍ ബോയ്‌സ് എച്ച് എസ് എസ് 9:30 ന് എച്ച് എസ് വിഭാഗം മദ്ദളം, 12 ന് എച്ച് എസ് എസ് വിഭാഗം മൃദംഗം, 3 ന് എച്ച് എസ് വിഭാഗം മൃദംഗം / ഗഞ്ചിറ / ഘടം.

വേദി 19 -തുമ്പപ്പൂവ് ഗവ.എച്ച് എസ് എസ് മോഡല്‍ ബോയ്‌സ് 9:30 ന് എച്ച് എസ് വിഭാഗം ഹിന്ദി പ്രസംഗം, 12:30 ന് എച്ച് എസ് എസ് വിഭാഗം ഹിന്ദി പ്രസംഗം, 4 ന് എച്ച് എസ് വിഭാഗം പദ്യം ചൊല്ലല്‍ ഹിന്ദി.

വേദി 20 -കണ്ണാന്തളി സെന്റ് ക്ലയേഴ്‌സ് കോണ്‍വെന്റ് ജി എച്ച് എസ് എസ്, 9:30 ന് എച്ച് എസ് പ്രസംഗം മലയാളം, 11:30 ന് എച്ച് എസ് എസ് വിഭാഗം പ്രസംഗം മലയാളം. 2 ന് എച്ച് എസ് വിഭാഗം പദ്യം ചൊല്ലല്‍ മലയാളം, 4 ന് എച്ച് എസ് എസ് പദ്യം ചൊല്ലല്‍ മലയാളം.

വേദി 21- പിച്ചകപ്പൂ സെന്റ് തോമസ് കോളേജ് എച്ച് എസ് എസ് 9:30 ന് എച്ച് എസ് വിഭാഗം ചിത്രരചന പെന്‍സില്‍, 12 ന് എച്ച് എസ് വിഭാഗം ചിത്രരചന ജലച്ചായം, 3 ന് എച്ച് എസ് വിഭാഗം ചിത്രരചന എണ്ണച്ചായം.

വേദി 22 -ജമന്തി സെന്റ്.തോമസ് കോളേജ് എച്ച് എസ് എസ് 9:30 ന് എച്ച് എസ് എസ് വിഭാഗം കഥാരചന മലയാളം, 12 ന് എച്ച് എസ് വിഭാഗം ഉപന്യാസരചന മലയാളം, 3 ന് എച്ച് എസ് എസ് ഉപന്യാസരചന മലയാളം,

വേദി 23 -തെച്ചിപ്പൂവ് സെന്റ് തോമസ് കോളേജ് എച്ച് എസ് എസ് 9:30 ന് എച്ച് എസ് വിഭാഗം കഥാരചന ഇംഗ്ലീഷ്, 12 ന് എച്ച് എസ് എസ് കഥാരചന ഇംഗ്ലീഷ്, 3 ന് എച്ച് എസ് വിഭാഗം ഉപന്യാസരചന ഇംഗ്ലീഷ്.

വേദി 24 -താഴമ്പൂ സെന്റ് തോമസ് കോളേജ് എച്ച് എസ് എസ് 9:30 ന് എച്ച് എസ് വിഭാഗം കഥാരചന , 12 ന് എച്ച് എസ് വിഭാഗം കവിതാരചന സംസ്‌കൃതം, 3 ന് എച്ച് എസ് വിഭാഗം കവിതാരചന കന്നട.

വേദി 25 -ചെണ്ടുമല്ലി ഐ എം വിജയന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ലാലൂര്‍ 9:30 ന് എച്ച് എസ് വിഭാഗം ബാന്റ് മേളം.

State School Kalolsavam: Kozhikode and Kannur battle it out

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശങ്കര്‍ദാസ് അറസ്റ്റില്‍; ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടിയുടെ നിര്‍ണായ നീക്കം

കലോത്സവത്തില്‍ ഒന്നാം ദിനം വാശിയേറിയ പോരാട്ടം; കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ ഇഞ്ചോടിഞ്ച്

പെരിയ കൊലക്കേസിലെ മുഖ്യപ്രതിയടക്കം രണ്ട് പേര്‍ക്ക് പരോള്‍

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ; ശ്രീനാദേവി കുഞ്ഞമ്മയോട് വിശദീകരണം തേടി കോണ്‍ഗ്രസ്

സെഞ്ച്വറി നേടി ഡാരില്‍ മിച്ചല്‍; രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ വിജയവുമായി ന്യൂസിലന്‍ഡ്

SCROLL FOR NEXT