ചിത്രം: പിടിഐ 
Kerala

71 ദിവസങ്ങള്‍ക്ക് ശേഷം ലോക്ഡൗണില്‍ ഇളവുള്ള ഞായര്‍, ജാഗ്രതയോടെ പെരുന്നാളിന് ഒരുങ്ങാന്‍ സംസ്ഥാനം

രണ്ടാം കോവിഡ് വ്യാപനം ആരംഭിച്ചതോടെ ലോക്ഡൗൺ പ്രഖ്യാപിച്ച് 71 ദിവസത്തിനിടയിൽ ആദ്യമായാണ് ഞായറാഴ്ച ഇളവ് അനുവദിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസം ലോക്ഡൗണിൽ ഇളവ്. സംസ്ഥാനത്ത് രണ്ടാം കോവിഡ് വ്യാപനം ആരംഭിച്ചതോടെ ലോക്ഡൗൺ പ്രഖ്യാപിച്ച് 71 ദിവസത്തിനിടയിൽ ആദ്യമായാണ് ഞായറാഴ്ച ഇളവ് അനുവദിക്കുന്നത്. ഇളവുകളിൽ പൊതുജനം ജാഗ്രതയോടെ വേണം പെരുമാറണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

ടിപിആർ 15 ന് താഴെയുളള പ്രദേശങ്ങളിൽ കട തുറക്കാം. ട്രിപ്പിൾ ലോക്ഡൗൺ പ്രദേശങ്ങളിലും തിങ്കളാഴ്ച കട തുറക്കാനും അനുമതിയുണ്ട്. എ,ബി,സി വിഭാഗത്തിലുളള പ്രദേശങ്ങളിൽ  അവശ്യസാധന കടകൾക്ക് പുറമേ തുണിക്കട, ചെരിപ്പു കട, ഇലക്ട്രോണിക്സ് കട, ഫാൻസി കട, സ്വർണക്കട എന്നിവയ്ക്ക് തുറന്ന് പ്രവർത്തിക്കാം. രാത്രി എട്ടു വരെ തുറക്കാനാണ് അനുമതി. 

ആരാധനാലയങ്ങളിൽ വിശേഷദിവസങ്ങളിൽ  40 പേർക്ക് പ്രവേശനം അനുവദിക്കും. ഒരു ഡോസ് വാക്സീൻ  എടുത്തിരിക്കണം. പലചരക്ക്, പഴം, പച്ചക്കറി, മീൻ , ഇറച്ചി എന്നിവ വിൽക്കുന്ന കടകൾക്കുള്ള ഇളവ് തുടരും. എ,  ബി പ്രദേശങ്ങളിൽ  ഇലക്ട്രോണിക് ഷോപ്പുകളും റിപ്പയർ ഷോപ്പുകളും വീട്ടുപകരണങ്ങൾ വിൽക്കുന്ന കടകളും തിങ്കൾ  മുതൽ വെള്ളിവരെ തുറക്കാം. എ, ബി, കാറ്റഗറി മേഖലകളില് നിയന്ത്രണങ്ങൾക്ക്  വിധേയമായി സിനിമാഷൂട്ടിങ്ങിനും  അനുമതി നല്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

50 കോടിയിലേക്ക് അതിവേഗം കുതിച്ച് ഡീയസ് ഈറെ; ഞായറാഴ്ച മാത്രം നേടിയത് കോടികള്‍; കളക്ഷന്‍ റിപ്പോര്‍ട്ട്

ദാദാ സാഹെബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ്‌; മികച്ച വേഴ്സറ്റൈൽ ആക്ടർ അല്ലു അർജുൻ

'തലമുറകളെ പ്രചോ​ദിപ്പിക്കുന്ന വിജയം... പെൺകുട്ടികളെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന നേട്ടം'; ഇന്ത്യൻ ടീമിന് അഭിനന്ദന പ്രവാഹം

വണ്‍ പ്ലസ് 15, ലാവ അഗ്നി 4...; നവംബറില്‍ നിരവധി ഫോണ്‍ ലോഞ്ചുകള്‍, വിശദാംശങ്ങൾ

SCROLL FOR NEXT