sabarimala, Supreme Court , indian cricket team 
Kerala

സ്വർണം പൂശൽ തീരുമാനം ബോർഡിന്റേത്, തന്ത്രിമാരുടെ മൊഴിയെടുത്തു, ഇന്ത്യയ്ക്ക് ഇന്ന് നിർണായകം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ശബരിമല സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് തന്ത്രിമാരുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

 ശബരിമല സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് തന്ത്രിമാരുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. കണ്ഠരര് രാജീവര്,കണ്ഠരര് മോഹനര് എന്നിവരുടെ മൊഴിയാണ് എടുത്തത്. എസ്‌ഐടി ഓഫീസില്‍ വിളിച്ചു വരുത്തിയായിരുന്നു മൊഴിയെടുപ്പ്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയുമെന്നും, പരിചയമുണ്ടെന്നും തന്ത്രിമാര്‍ മൊഴി നല്‍കി. ശബരിമലയിലെ പ്രവൃത്തികള്‍ തീരുമാനിക്കുന്നത് ദേവസ്വം ബോര്‍ഡ് ആണെന്ന് തന്ത്രിമാര്‍ അറിയിച്ചു. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ.

സ്വര്‍ണം പൂശല്‍ തീരുമാനം ബോര്‍ഡിന്റേത്, ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാം; ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ തന്ത്രിമാരുടെ മൊഴിയെടുത്തു

sabarimala

കേരളത്തിലെ എസ്‌ഐആര്‍ നടപടികൾ നിര്‍ത്തിവെക്കണം; ഹർജികൾ ഇന്ന് സുപ്രീംകോടതിയില്‍

Supreme Court

ന്യൂസിലന്‍ഡിനെതിരായ തോല്‍വി വീണ്ടും?, അതോ മാനം കാക്കുമോ?; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ഇന്ന് നിര്‍ണായകം

indian cricket team

വരും മണിക്കൂറുകളില്‍ സെന്യാര്‍ ചുഴലിക്കാറ്റ്; നാളെ വരെ ഇടിമിന്നലോട് കൂടിയ മഴ, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Cyclone Senyar likely to form within hours

മലേഷ്യയ്ക്കും മലാക്ക കടലിടുക്കിനും മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം വരും മണിക്കൂറുകളില്‍ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നിലവില്‍ ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചിട്ടുണ്ട്. വരും മണിക്കൂറുകളില്‍ പടിഞ്ഞാറ് - വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് കൂടുതല്‍ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ നാളെ വരെ ഇടിമിന്നലോട് കൂടിയ മഴയും ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയും ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.

പൊട്ടിയ എല്ലുകള്‍ സന്ധ്യയ്ക്ക് കുരുക്കായി, കൊലയ്ക്ക് ശേഷം ജിമ്മില്‍ പോയി; മാല കാമുകന് പണയം വെയ്ക്കാന്‍ നല്‍കി

നിധിൻ, സന്ധ്യ, mother murder case

മുണ്ടൂരില്‍ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുണ്ടൂര്‍ ശങ്കരംകണ്ടം അയിനിക്കുന്നത്ത് വീട്ടില്‍ തങ്കമണിയെ(77) റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ തങ്കമണിയുടെ കഴുത്തിലെ രണ്ട് എല്ലുകള്‍ പൊട്ടിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്നു കണ്ടെത്തിയത്. അമ്മ വഴിയില്‍ വീണു കിടക്കുകയായിരുന്നു എന്നാണ് മകള്‍ പൊലീസിനോട് പറഞ്ഞത്. വിശദമായ അന്വേഷണത്തിലാണ് ഇത് ക്രൂരമായ കൊലപാതകമാണെന്ന് തെളിഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വര്‍ണം പൂശല്‍ തീരുമാനം ബോര്‍ഡിന്റേത്, ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാം; ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ തന്ത്രിമാരുടെ മൊഴിയെടുത്തു

ശ്രീകോവില്‍ ശുചീകരണം: ഗുരുവായൂര്‍ ക്ഷേത്രം നട ഇന്ന് നേരത്തെ അടയ്ക്കും

ലേബര്‍ കോഡുകള്‍ക്കെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം; കോപ്പികള്‍ കത്തിക്കും

ശക്തമായ നീരൊഴുക്ക്, മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയായി; മുന്നറിയിപ്പ്

പൊട്ടിയ എല്ലുകള്‍ സന്ധ്യയ്ക്ക് കുരുക്കായി, കൊലയ്ക്ക് ശേഷം ജിമ്മില്‍ പോയി; മാല കാമുകന് പണയം വെയ്ക്കാന്‍ നല്‍കി

SCROLL FOR NEXT