മീഡിയ വണ്‍ ആസ്ഥാനം 
Kerala

മീഡിയ വണ്‍ സംപ്രേഷണം തടഞ്ഞ നടപടിക്ക് സ്റ്റേ

രണ്ടുദിവസത്തേക്കാണ് സ്റ്റേ. സംപ്രേഷണം ഉടന്‍ പുനരാരംഭിക്കുമെന്ന് ചാനല്‍ വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്


കൊച്ചി: മീഡിയ വണിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. രണ്ടുദിവസത്തേക്കാണ് സ്റ്റേ. സംപ്രേഷണം ഉടന്‍ പുനരാരംഭിക്കുമെന്ന് ചാനല്‍ വ്യക്തമാക്കി. 

സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ച് കേന്ദ്രം പ്രക്ഷേപണം തടഞ്ഞതായി ചാനല്‍ നേരത്തെ അറിയിച്ചിരുന്നു. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ചാനല്‍ അറിയിച്ചിരുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല എന്നും ചാനല്‍ പറഞ്ഞു. 

നേരത്തെയും ചാനലിന്റെ സംപ്രേഷണം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞിരുന്നു. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കിയതിന് പിന്നാലെയായിരുന്നു എഷ്യാനറ്റ് ന്യൂസ്, മീഡിയ വണ്‍ എന്നീ ചാനലുകളുടെ സംപ്രേഷണം കേന്ദ്രം തടഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

നഴ്സുമാർക്ക് റെയിൽവേയിൽ അവസരം; പാരാമെഡിക്കലിൽ 560 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം !

അച്ഛന് രണ്ട് ഭാര്യമാരുണ്ടെന്ന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടില്ല, അത് അദ്ദേഹത്തിന്റെ ജീവിത സാഹചര്യങ്ങള്‍: ഷോബി തിലകന്‍

'ഓരോ വഴിപാടിനും ഒരു അർത്ഥമുണ്ടായിരുന്നു'; സീമന്തം ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ച് സാമന്ത

'ഇന്നാണ് നിങ്ങളുടെ അവസാന പ്രവൃത്തിദിനം'; പുലര്‍ച്ചെ 6 മണിക്ക് ഒറാക്കിളിന്റെ മെയില്‍, വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍