34കാരിയെ പീഡിപ്പിച്ച ശേഷം നടുറോഡില്‍ തള്ളി പ്രതീകാത്മക ചിത്രം
Kerala

അമ്മയെ കൊന്നുകളയുമെന്ന് ഭീഷണി; ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛനും മുത്തശ്ശന്റെ സുഹൃത്തും അറസ്റ്റില്‍

കുട്ടിയുടെ അമ്മ ഒരുമാസം മുന്‍പ് വിദേശത്ത് ജോലിക്കായി പോയിരുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പോത്തന്‍കോട് ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛനും മുത്തശ്ശന്റെ സുഹൃത്തും പിടിയില്‍. 31കാരനായ രണ്ടാനച്ഛനും ആറ്റിപ്ര സ്വദേശി ബാബുരാജ് (55) എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ രണ്ടു വര്‍ഷത്തോളം കുട്ടിയെ പീഡനത്തിന് ഇരയാക്കിയതായി പൊലീസ് പറഞ്ഞു. പീഡന വിവരം പുറത്തുപറഞ്ഞാല്‍ അമ്മയെ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തിയാണ് രണ്ടാനച്ഛന്‍ കുട്ടിയെ പീഡനത്തിന് ഇരയാക്കിയതായത്.

കുട്ടിയുടെ അമ്മ ഒരുമാസം മുന്‍പ് വിദേശത്ത് ജോലിക്കായി പോയിരുന്നു. അതിനുശേഷമാണ് കുട്ടിയുടെ സ്വഭാവത്തില്‍ കാര്യമായ മാറ്റം ഉണ്ടായത്. ഇത് ശ്രദ്ധയില്‍ പെട്ടതിനെതുടര്‍ന്ന് സ്‌കൂളിലെ അധ്യാപിക കുട്ടിയുടെ മാതാവിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടിലെത്തിയ മാതാവ് കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയയാക്കി. പിന്നാലെയാണ് പീഡന വിവരം അറിയുന്നത്.

രണ്ടുവര്‍ഷത്തോളം പീഡനത്തിന് ഇരയായതായി കുട്ടി കൗണ്‍സിലിങ്ങില്‍ വെളിപ്പെടുത്തി. രണ്ടാനച്ഛനായ അനീഷ് നിരവധി തവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി കുട്ടി പറഞ്ഞു. വിവരം പുറത്തുപറഞ്ഞാല്‍ അമ്മയെ കൊന്നുകളയുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും കുട്ടിയുടെ മൊഴിയുണ്ട്.

നേരത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസിലെ പ്രതിയാണ് രണ്ടാനച്ഛന്‍. കുട്ടിയുടെ മുത്തശ്ശന്റെ സുഹൃത്തായ ബാബുരാജ് ഒരു ദിവസം വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതായും കുട്ടി പറഞ്ഞു. കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക ഡ്രൈവറാണ് ബാബുരാജ്. വൈദ്യ പരിശോധനയില്‍ കുട്ടി പീഡനത്തിന് ഇരയായതായി തെളിഞ്ഞിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT