വന്ദേഭാരത് , ഫയല്‍ ചിത്രം 
Kerala

ട്രെയിനിനു നേരെ കല്ലേറ്; 50പേര്‍ കസ്റ്റഡിയില്‍

ട്രെയിനിന് നേരെ വിവിധ സ്ഥലങ്ങളില്‍ നിന്നും കല്ലേറ് തുടരുന്ന സാഹചര്യത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ റെയില്‍വേ ട്രാക്കിനു സമീപം സംശയകരമായ സാഹചര്യത്തില്‍ കണ്ട 50 പേരെ കസ്റ്റഡിയിലെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്


കാസര്‍കോട്: ട്രെയിനിന് നേരെ വിവിധ സ്ഥലങ്ങളില്‍ നിന്നും കല്ലേറ് തുടരുന്ന സാഹചര്യത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ റെയില്‍വേ ട്രാക്കിനു സമീപം സംശയകരമായ സാഹചര്യത്തില്‍ കണ്ട 50 പേരെ കസ്റ്റഡിയിലെടുത്തു. 10 വര്‍ഷം തടവ് ശിക്ഷ ലഭിക്കുന്ന വകുപ്പ് പ്രകാരമാണ് ഹോസ്ദുര്‍ഗ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. 

റയില്‍വേ ട്രാക്ക് കേന്ദ്രികരിച്ച് രഹസ്യ നിരീക്ഷണം നടത്താന്‍ ആളുകളെയും സിസിടിവി ക്യാമറയും ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. റെയില്‍വേ ട്രാക്കിന് സമീപമുള്ള വീടുകള്‍ കേന്ദ്രീകരിച്ചു പൊലീസ് ഉദ്യോഗസ്ഥര്‍ രഹസ്യ നിരീക്ഷണം നടത്തും. ട്രെയിനുകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു നിരീക്ഷണം ശക്തമാക്കും. 

കഴിഞ്ഞദിവസവും ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടായി. 
രാജധാനി എക്സ്പ്രസിന് നേരെ കാഞ്ഞങ്ങാട് വച്ചും വന്ദേഭാരത് എക്‌സ്പ്രസിന് നേരെ പരപ്പനങ്ങാടിക്ക് അടുത്ത് വച്ചുമാണ് കല്ലേറുണ്ടായത്.

വൈകുന്നേരം 3.40 ഓടെയാണ് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസിന് നേരെ കല്ലേറുണ്ടായത്. കോച്ചിന്റെ ഗ്ലാസ് പൊട്ടി. ആര്‍ക്കും പരിക്കില്ല. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനും കുശാല്‍ നഗര്‍ റെയില്‍വേ ഗേറ്റിനും ഇടയില്‍ വച്ചാണ് കല്ലേറുണ്ടായത്.

തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന വന്ദേഭാരത് ട്രെയിനിന് മലപ്പുറം താനൂരിനും പരപ്പനങ്ങാടിക്കും ഇടയില്‍ വച്ചാണ് കല്ലേറ് ഉണ്ടായത്. ആര്‍ക്കും പരിക്കേറ്റില്ല. വന്ദേഭാരതിന്റെ ചില്ലിന് പൊട്ടല്‍ ഉണ്ടായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT