പ്രതീകാത്മക ചിത്രം 
Kerala

65കാരിയുടെ കഴുത്തിലും കാലിലും നായ്ക്കള്‍ കടിച്ചുമുറിച്ചു, യുവാവ് കാറിന് മുകളില്‍ കയറി രക്ഷപ്പെട്ടു; വൈക്കത്ത് 14പേരെ കടിച്ച നായ ചത്തു

കാസര്‍കോട് വീണ്ടും തെരുവുനായയുടെ ആക്രമണം

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: കാസര്‍കോട് വീണ്ടും തെരുവുനായയുടെ ആക്രമണം. ബേക്കല്‍ സ്വദേശി 65 കാരിയായ ഭാരതിയെ ആണ് തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ചത്. ദേഹമാസകലം നായ്ക്കള്‍ കടിച്ചുപറിച്ചിട്ടുണ്ട്. 

ഭാരതിയെ ഇന്നുരാവിലെ വീടിന് സമീപത്ത് വച്ചാണ് തെരുവുനായ്ക്കള്‍ ആക്രമിച്ചത്. ഭാരതിയുടെ കഴുത്തിലും കയ്യിലും കാലിലും കടിച്ചുമുറിച്ചു. അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ് ഭാരതി. ജില്ലയില്‍ ഈ ആഴ്ച ആക്രമണത്തിന് ഇരയാകുന്ന പത്താമത്തെയാളാണ് ഭാരതി.കൊല്ലം കുന്നത്തൂരിലും തെരുവുനായ്ക്കളുടെ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാരാളിമുക്ക് സ്വദേശിയായ യുവാവിനെ തെരുവുനായ്ക്കള്‍ ഓടിക്കുകയായിരുന്നു. കാറിന് മുകളില്‍ ചാടിക്കയറിയാണ് യുവാവ് രക്ഷപ്പെട്ടത്.

കോട്ടയം വൈക്കം മറവന്‍തുരുത്തില്‍ കഴിഞ്ഞ ദിവസം നാട്ടുകാരെ ആക്രമിച്ച തെരുവുനായ, നിരീക്ഷണത്തിലിരിക്കേ ചത്തു. മറവന്‍തുരുത്തില്‍ 14 പേരെ കടിച്ച നായയാണ് ചത്തത്. തിങ്കളാഴ്ചയാണ് നായയെ പിടികൂടിയത്. നായയ്ക്ക് പേ വിഷബാധയുള്ളതായി സംശയം തോന്നിയതിനാല്‍ നായയെ പിടികൂടി വാക്‌സിനേഷന്‍ നല്‍കി മൃഗാശുപത്രിയിലെ കൂട്ടില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു. പേവിഷബാധ തന്നെയാണോ എന്ന് സ്ഥിരീകരിക്കുന്നതിന് നായയയുടെ ജഡം തിരുവല്ല വൈറോളജി ലാബിലേക്ക് വിശദ പരിശോധനയ്ക്ക് അയക്കും. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 752 lottery result

വേനൽക്കാലത്ത് കാർ പണി തരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

'ഒരു കഥയുണ്ട് പറയട്ടേ', 'രാജുവേട്ടൻ പഴയ ട്രാക്കിലേക്ക് വന്നല്ലോ'! തരം​ഗമായി 'ഐ നോബഡി' ടീസർ

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

SCROLL FOR NEXT