പ്രതീകാത്മക ചിത്രം 
Kerala

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം; ഏഴ് പേര്‍ക്ക് കടിയേറ്റു

ആക്രണത്തില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റു.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം പെരുമാതുറയില്‍ ഏഴുപേരെ തെരുവുനായ ആക്രമിച്ചു. ആക്രണത്തില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. കടിയേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച വൈകീട്ട് തെരുവുനായ ആക്രമണമുണ്ടായത്. ഒറ്റപ്പന സ്വദേശികളായ നദിയ (23), സഫീന (40), നിസ്സാര്‍ (50), ഹസീന (40), റാഫി (41), സൈനബ (65), ബിലാല്‍ (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ ഒരു സ്ത്രീയുടെ പരിക്കാണ് ഗുരുതരം. വീടിന് പുറത്തുനില്‍ക്കുകയായിരുന്ന ഇവരെയാണ് തെരുവു നായ ആദ്യം കടിച്ചത്. തുടര്‍ന്ന് ഇവരുടെ ബന്ധുവിന് നേരെയും ആക്രമണമുണ്ടായി.

നായ പോയ വഴിയെല്ലാം ആളുകളെ ആക്രമിക്കുകയായിരുന്നു. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും