Stray dog attack leaves elderly woman seriously injured in Thrithala file
Kerala

വയോധികയെ കടിച്ചു പറിച്ച് തെരുവ് നായ, കാലിലെ മാംസം പൂർണമായി ഇളകി

നായയുടെ ആക്രമണത്തിൽ വയോധികയുടെ കാലിലെ മാസം പൂർണമായി ഇളകിയ നിലയിലാണ്.

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും തെരുവു നായ ആക്രമണം. തൃത്താല സ്വദേശിയായ വയോധികയെ ആണ് നായ ക്രൂരമായി ആക്രമിച്ചത്. ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. വീട്ടു മുറ്റത്ത് നിന്നിരുന്ന ഭാർഗവി (73)ക്ക് നേരെ നായ ചാടി വീഴുകയും കാലിന്റെ പിൻഭാഗത്തെ കടിക്കുകയും ചെയ്തു. നായയുടെ ആക്രമണത്തിൽ വയോധികയുടെ കാലിലെ മാസം പൂർണമായി ഇളകി പോയ നിലയിലാണ്. ആക്രമണത്തിൽ ഭാർഗവിയുടെ കൈയ്ക്കും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്.

ഭാർഗവിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ നായയെ ഓടിച്ച ശേഷം ഇവരെ രക്ഷപെടുത്തുക ആയിരുന്നു. ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് അതീവ ഗുരുതരമായതിനാൽ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഭാർഗവിക്ക് ചികിത്സയ്ക്കുള്ള എല്ലാ സംവിധാനവും ഒരുക്കുമെന്ന് തൃശൂർ മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കി. നായയെ ഉടൻ പിടികൂടണമെന്നും ഇതിന് പേവിഷ ബാധ ഉണ്ടോ എന്നത് കണ്ടെത്തണമെന്നും നാട്ടുകാരും ആവശ്യപ്പെട്ടു രംഗത്ത് എത്തി.

Stray dog attack leaves elderly woman seriously injured in Thrithala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഡ്‌നി രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ അധിക സഹായം; എല്ലാവര്‍ക്കും ഇനി ആരോഗ്യ പരിരക്ഷ

അലുവ അതുലിന്റെ കൊലപാതകം: നാല് പേര്‍ കസ്റ്റഡിയില്‍, പ്രതികള്‍ സഞ്ചരിച്ച വാഹനം പിടിച്ചെടുത്തു

മയിലിനെ കല്ലെറിഞ്ഞു കൊന്നു; നേപ്പാള്‍ സ്വദേശി പിടിയില്‍

'സൈനിക ബലം ഉപയോഗിച്ച് ഹോർമൂസ് കടലിടുക്ക് പിടിച്ചെടുക്കും'; സഖ്യ രാജ്യങ്ങളുടെ സഹായം ആവശ്യപ്പെട്ട് ട്രംപ്

'വാഗ്ദാനങ്ങള്‍ പിആര്‍ സ്റ്റണ്ട് മാത്രമോ പ്രിയങ്കാ ജീ', ഐ സി ബാലകൃഷ്ണന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിഷേധിച്ച് എന്‍ എം വിജയന്റെ കുടുംബം

SCROLL FOR NEXT