പ്രതീകാത്മക ചിത്രം 
Kerala

മൂന്നു വയസ്സുകാരിയെ കടിച്ച നായയ്ക്കു പേ വിഷബാധ; സ്ഥിരീകരിച്ചത് ജഡം പുറത്തെടുത്തുള്ള പരിശോധനയില്‍

കുട്ടിയെ കടിച്ച് മണിക്കൂറുകള്‍ക്കകം തെരുവുനായ ചത്തിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം അഞ്ചുതെങ്ങില്‍ മൂന്നുവയസുകാരിയെ കടിച്ച നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. കുട്ടിയെ കടിച്ച് മണിക്കൂറുകള്‍ക്കകം തെരുവുനായ ചത്തിരുന്നു. മാമ്പള്ളിയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്നതിനിടെയായിരുന്നു റീജന്‍- സരിത ദമ്പതികളുടെ മകള്‍ റോസ്ലിയെ നായ ആക്രമിച്ചത്.

നായയുടെ ആക്രമണത്തില്‍ കൂട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കുട്ടിയുടെ നിലവിളികേട്ട് ഓടിയെത്തിയ സമീപ വാസികളാണ്  കുട്ടിയെ  രക്ഷിച്ചത്. മുഖത്തും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ കുട്ടി തിരുവനന്തുപരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കുട്ടിയെ കടിച്ച ശേഷം നായ മണിക്കൂറുകള്‍ക്കം ചത്തിരുന്നു. തുടര്‍ന്ന് ഒരു പൊതുപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നായയുടെ ജഡം പുറത്തെടുത്ത് പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ആ പരിശോധനയിലാണ് നായക്ക് പേ വിഷാബാധ സ്ഥിരീകരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'