ഫയല്‍ ചിത്രം 
Kerala

വീട്ടു മുറ്റത്തു കളിക്കുകയായിരുന്ന എട്ട് വയസുകാരനെ ആക്രമിച്ച് തെരുവു നായ്ക്കൂട്ടം; പരിക്കേറ്റ് ആശുപത്രിയിൽ

കുട്ടിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ​ഗുരുതരമല്ലെന്നാണ് വിവരം

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: എട്ട് വയസുകാരനു നേരെ തെരുവു നായ്ക്കൂട്ടത്തിന്റെ ആക്രമണം. മലപ്പുറം മമ്പാടാണ് വീട്ടു മുറ്റത്തു കളിച്ചു കൊണ്ടിരുന്ന കുട്ടിയെ നായ്ക്കൂട്ടം ആക്രമിച്ചത്. 

സന്നദ്ധ സേവന സംഘടനയായ എമർജൻസി റെസ്ക്യു ഫോഴ്സ് അം​ഗമായ ഡെന്നി എബ്രഹാമിന്റെ മകൻ ജോയലിനെയാണ് അഞ്ചോളം നായകൾ കടിച്ചത്. കുട്ടിയുടെ കാലിനാണ് പരിക്കേറ്റത്. 

കുട്ടിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ​ഗുരുതരമല്ലെന്നാണ് വിവരം. മമ്പാട്, പലാപ്പറമ്പ് മേഖലകളിൽ തെരുവു നായ ശല്യം അതിരൂക്ഷമാണെന്നു നാട്ടുകാർ വ്യക്തമാക്കി. പരിഹാരം ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും ഇല്ലെന്നും നാട്ടുകാർ ആരോപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ആര് ഭരിക്കും; ഫലമറിയാം മിനിറ്റുകള്‍ക്കകം, ഒമ്പതു മണിക്ക് ട്രെന്‍ഡറിയാം

വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam May 4|പണയം വെച്ച ആഭരണങ്ങൾ തിരിച്ചെടുക്കും,വിവാഹം നിശ്ചയിക്കും

Weekly Rashi Phalam (May 03- May 09, 2026):ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

1.9 കോടി രൂപയുടെ സ്കോളർഷിപ്പ്; കുസാറ്റ് പൂർവവിദ്യാർഥിക്ക് ഓസ്‌ട്രേലിയയിൽ പിഎച്ച്‌ഡി നേടാൻ അവസരം

SCROLL FOR NEXT