വാഹനത്തില്‍ സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നത് നിര്‍ബന്ധമാണ് പ്രതീകാത്മക ചിത്രം
Kerala

യാത്രയില്‍ എപ്പോഴാണ് സീറ്റ് ബെല്‍റ്റ് ആവശ്യം വരുക?; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്

ഒരു വാഹനം റോഡില്‍ ഏതു നിമിഷത്തിലും ഒരു അപകടത്തില്‍പ്പെടാം. ആ ഒരു അടിയന്തിര ഘട്ടത്തില്‍ വാഹനം നമ്മുടെ നിയന്ത്രണത്തിലോ അല്ലാതേയോ പെട്ടെന്ന് നിര്‍ത്തപ്പെടും.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കാറുകള്‍ ഓടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. ഒരു വാഹനം റോഡില്‍ ഏതു നിമിഷത്തിലും ഒരു അപകടത്തില്‍പ്പെടാം. ആ ഒരു അടിയന്തിര ഘട്ടത്തില്‍ വാഹനം നമ്മുടെ നിയന്ത്രണത്തിലോ അല്ലാതേയോ പെട്ടെന്ന് നിര്‍ത്തപ്പെടും. ചിലപ്പോള്‍ മലക്കംമറിയാം. ഇത്തരം അടിയന്തിരഘട്ടങ്ങളില്‍ കാലന്റെ ബെല്‍റ്റില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ നാം കണ്ടുപിടിച്ച ഒന്നാണ് സീറ്റ്‌ബെല്‍റ്റ്. കാറുകളില്‍ എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ശരിയായും നിര്‍ബന്ധമായും ധരിക്കണമെന്നും മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കി.

മോട്ടോര്‍ വാഹനവകുപ്പ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച കുറിച്ച്

സീറ്റ് ബെല്‍റ്റ് - ഒരു അധിക സുരക്ഷാ വള്ളി

*ഉപയോഗിക്കുമ്പോള്‍ ആവശ്യമില്ലെന്ന് തോന്നുന്ന, ആവശ്യം വരുമ്പോള്‍ ഉപയോഗിക്കാന്‍ കഴിയാത്ത ഒന്നിനെ സുരക്ഷ എന്നു പറയാം*

സീറ്റ് ബെല്‍റ്റ് എന്ന അധികസുരക്ഷാ ഉപാധിയും അങ്ങിനെയാണ്, ആവശ്യം വരുമ്പോള്‍ ഉപയോഗിക്കാന്‍ കഴിയില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

യാത്രയില്‍ എപ്പോഴാണ് സീറ്റ് ബെല്‍റ്റ് ആവശ്യം വരുക ? ഉത്തരം ലളിതം : വഴിയില്‍ ഒരു കാക്കിക്കുപ്പായക്കാരനെ കാണുമ്പോള്‍ .....അന്നേരം വലിച്ചാല്‍ ഇതൊട്ട് വരുകയുമില്ല.... 1000 രൂപ പോയി കിട്ടും.... സീറ്റ് ബെല്‍റ്റെന്ന വള്ളിക്കെട്ടിന്റെ സ്വഭാവം അതാണ്.

ഒരു വാഹനം റോഡില്‍ ഏതു നിമിഷത്തിലും ഒരു അപകടത്തില്‍പ്പെടാം. ആ ഒരു അടിയന്തിര ഘട്ടത്തില്‍ വാഹനം നമ്മുടെ നിയന്ത്രണത്തിലോ അല്ലാതേയോ പെട്ടെന്ന് നിര്‍ത്തപ്പെടും. ചിലപ്പോള്‍ മലക്കംമറിയാം. ഇത്തരം അടിയന്തിരഘട്ടങ്ങളില്‍ കാലന്റെ ബെല്‍റ്റില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ നാം കണ്ടുപിടിച്ച ഒന്നാണ് സീറ്റ്‌ബെല്‍റ്റ്

കാറുകളില്‍ എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ശരിയായും നിര്‍ബന്ധമായും ധരിക്കുക. മരണത്തിന്റെ വക്കില്‍ നിന്നും ഒരു പക്ഷെ പിന്നിലേയ്ക്ക് വലിയ്ക്കാന്‍ ഒരു പിടിവള്ളി - അതാണ് സീറ്റ് ബെല്‍റ്റ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

കര്‍ഷകര്‍ക്ക് ആശ്വാസവുമായി വിജയ്; സഹകരണ ബാങ്കുകളിലെ വായ്പ എഴുതിത്തള്ളി

'ചിക്കൻ കഴുകി ഉപയോഗിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമല്ല', ഫുഡ് സേഫ്റ്റ് ഓഫീസറുടെ വിഡിയോ വൈറൽ

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

SCROLL FOR NEXT