അഭിജിത്ത് ഷാജി 
Kerala

പ്രണയത്തില്‍ നിന്ന് പിന്മാറി; പെണ്‍കുട്ടിയെ വീഡിയോ കോൾ ചെയ്ത് യുവാവ് തൂങ്ങി മരിച്ചു

സഹപാഠിയായ 19-കാരിയെ വീഡിയോ കോൾ ചെയ്തു കൊണ്ട് അഭിജിത്ത് കഴുത്തിൽ കുരുക്കിട്ട് ജീവനൊടുക്കുകയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: സഹപാഠിയായ പെൺകുട്ടിയെ വീഡിയോ കോൾ ചെയ്ത് യുവാവ് തൂങ്ങിമരിച്ചു. ഇടുക്കി കുമളി സ്വദേശി അഭിജിത്ത് ഷാജിയാണ് (21) മരിച്ചത്. തിരുവല്ലയിലെ തിരുമൂലപുരത്തെ വാടകവീട്ടിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജർമൻഭാഷാ പഠനത്തിനായാണ് അഭിജിത്ത് തിരുവല്ലയിലെത്തിയത്.

സഹപാഠിയായ 19-കാരിയെ വീഡിയോ കോൾ ചെയ്തു കൊണ്ട് അഭിജിത്ത് കഴുത്തിൽ കുരുക്കിട്ട് ജീവനൊടുക്കുകയായിരുന്നു. പെൺകുട്ടി വീട്ടിലെത്തി നോക്കിയപ്പോഴെക്കും യുവാവ് മരിച്ചിരുന്നു. പെൺകുട്ടിയാണ് പൊലീസ് സ്റ്റേഷനിൽ വിവരമറിയച്ചത്. ഇടുക്കി സ്വദേശികളായ ഇരുവരും ഏറെക്കാലമായി അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

സുഹൃത്തുക്കളായ ആൺകുട്ടികളോട് പെൺകുട്ടി ഇടപഴകുന്നത് അഭിജിത്തിന് ഇഷ്ടമല്ലായിരുന്നു. ഇതിനെ ചൊല്ലി പലതവണ ഇരുവരും തമ്മിൽ തർക്കമുണ്ടായി. അഭിജിത്ത് തന്നെ ദേഹോപദ്രവം ഏൽപ്പിച്ചിരുന്നുവെന്നും പെൺകുട്ടി മൊഴിൽ പറയുന്നു. ഒടുവിൽ വിവരം പെൺകുട്ടി രക്ഷിതാക്കളെ അറിയിച്ചു. തുടർന്ന് പ്രണയബന്ധത്തിൽ നിന്നും പിന്മാറുന്നതായി യുവാവിനോട് പറയുകയും ചെയ്തു. ഇതാണ് ആത്മഹത്യയിലേക്കു നയിച്ചത് എന്നാണ് പൊലീസ് സംശയിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT