Accident - പവന്‍ ബസില്‍ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യം വിഡിയോയില്‍ നിന്ന്  
Kerala

വിദ്യാര്‍ഥി ബസില്‍ നിന്ന് വീണു മരിച്ചു, ഡ്രൈവര്‍ക്കെതിരെ കേസ്

ചെല്ലാനം സ്വദേശി പവന്‍ സുമോദ് (16) ആണ് മരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം ചെല്ലാനത്ത് പതിനാറുകാരന്‍ ബസില്‍ നിന്ന് വീണ് മരിച്ച (Accident ) സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസ്. ശനിയാഴ്ച രാത്രി ഏഴരയോടെ ചെല്ലാനം മാലാഖപടിയില്‍ വച്ചുണ്ടായ അപകടത്തിലാണ് നടപടി. ചെല്ലാനം സ്വദേശി പവന്‍ സുമോദ് (16) ആണ് മരിച്ചത്.

ഓടിക്കൊണ്ടിരുന്ന ബസിന്റെ സ്റ്റെപ്പില്‍ നിന്നിരുന്ന കുട്ടി പുറത്തേക്ക് വീഴുകയായിരുന്നു. എന്നാല്‍ മനപ്പൂര്‍വം ചാടിയതാണോ എന്നതിലും ഇതുവരെ വ്യക്തത വന്നിട്ടില്ല. എന്നാല്‍ ബസിന്റെ വാതില്‍ അടയ്ക്കാതിരുന്ന സംഭവത്തിലാണ് ഇപ്പോള്‍ ഡ്രൈവര്‍ക്ക് എതിരെ കേസെടുത്തിരിക്കുന്നത്. അസ്വാഭിക മരണത്തിനാണ് കണ്ണമാലി പൊലീസ് കേസെടുത്തിരിക്കുന്നത്.

ബസിന്റെ വശങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ തുറന്നുകിടക്കുന്ന വാതിലിലൂടെ പുറത്തേക്ക് ചാടുന്നതായാണ് കാണുന്നത്. ബസിനുള്ളിലെ സിസിടിവി ദൃശ്യത്തില്‍ കുട്ടിയുടെ പ്രവര്‍ത്തിയില്‍ അസ്വാഭാവികതയും ഇല്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്.

എന്നാല്‍, കുട്ടി പുറത്തേക്ക് വീഴാന്‍ കാരണം ബസിന്റെ തുറന്നുകിടന്ന വാതിലാണെന്ന് സാഹചര്യം ചൂണ്ടിക്കാട്ടയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വാതില്‍ നിയന്ത്രിക്കുന്നതിനുള്ള സംവിധാനം ഡ്രൈവറുടെ പക്കലാണെന്നതിനാല്‍ ഡ്രൈവറുടെ വീഴ്ചയാണ് അപകട കാരണം എന്നാണ് പൊലീസ് നിലപാട്. പവന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

SCROLL FOR NEXT