പ്രതീകാത്മക ചിത്രം 
Kerala

സുഹൃത്തുക്കൾക്കൊപ്പം മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങി; വിദ്യാർഥി മുങ്ങി മരിച്ചു

കായംകുളം പെരിങ്ങാല സ്വദേശി സൽമാൻ മൻസിൽ ഷാജിയുടെ മകൻ സൽമാനാണ്​ (19) മരിച്ചത്

സമകാലിക മലയാളം ഡെസ്ക്


കോട്ടയം: മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. കായംകുളം പെരിങ്ങാല സ്വദേശി സൽമാൻ മൻസിൽ ഷാജിയുടെ മകൻ സൽമാനാണ്​ (19) മരിച്ചത്. വിവാഹചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു സൽമാൻ. ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് അപകടമുണ്ടായത്. 

ഈരാറ്റുപേട്ട നടക്കലിലെ വിവാഹചടങ്ങിൽ പങ്കെടുക്കാനെത്തിയ സൽമാൻ ഇതിനുശേഷം കടുവാമുഴിയിലെ ബന്ധുവീട്ടിലെത്തി. സുഹൃത്തുക്കൾക്കൊപ്പം ഈരാറ്റുപേട്ട-പാലാ റോഡിൽ അരുവിത്തുറ കോളജിന് സമീപത്തെ മീനച്ചിലാറ്റിലെ കടവിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. ഈരാറ്റുപേട്ട അഗ്​നിരക്ഷാ സേനയും നന്മക്കൂട്ടവും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

SCROLL FOR NEXT