മലമ്പുഴ ഡാം 
Kerala

മലമ്പുഴ ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി; വെളിച്ചക്കുറവ് മൂലം തിരച്ചില്‍ നിര്‍ത്തി

പാലക്കാട് ഇരട്ടയാറിലെ സ്വകാര്യ കോളജ് വിദ്യാര്‍ഥിയാണ് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ ഡാമില്‍ അകപ്പെട്ടത്.

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: മലമ്പുഴ ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി. തെക്കെ മലമ്പുഴ മേഖലയിലാണ് സംഭവം. പാലക്കാട് ഇരട്ടയാറിലെ സ്വകാര്യ കോളജ് വിദ്യാര്‍ഥിയാണ് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ ഡാമില്‍ അകപ്പെട്ടത്. വെകിട്ട് ആറുമണിയോടെയായിരുന്നു സംഭവം.

ഡാമിലെത്തിയ വിദ്യാര്‍ഥികളുടെ സംഘം കുളിക്കാനിറങ്ങുകയായിരുന്നു. നീന്തി തിരികെ കരയില്‍ കയറുന്നതിനിടെയാണ് വിദ്യാര്‍ഥി വെള്ളത്തിലകപ്പെട്ടത്. ഫയര്‍ഫോഴ്‌സ് ടീം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെളിച്ചക്കുറവ് കാരണം ഇന്നത്തെ തിരച്ചില്‍ നിര്‍ത്തി. നാളെ രാവിലെ സ്‌കൂബാ ഡൈവിങ് സംഘം അടക്കം എത്തി പരിശോധന തുടരും.

Student goes missing after stepping into Malampuzha Dam to bathe

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് കേന്ദ്രം; സമരം അവസാനിപ്പിച്ച് സിജെപി

CJP Jantar Mantar Protest Live: നമ്മള്‍ അതു നേടി, പ്രഖ്യാപിച്ച് 'പാറ്റകള്‍', ജന്തര്‍ മന്തറില്‍ ആഹ്ലാദം

രാജ്യം കെട്ടിപ്പടുക്കുന്നത് രാജി കൊണ്ടുമാത്രമല്ല, പരിഷ്‌കാരങ്ങളാണ് ആവശ്യം: സോനം വാങ്ചുക്

യുവാക്കളുടെ ഭാവി വച്ചാണ് കളിക്കുന്നത്, പ്രധാനമന്ത്രി മാപ്പ് പറയണം: രാഹുല്‍ ഗാന്ധി

'സിനിമ പരാജയപ്പെട്ടെന്ന് പറഞ്ഞ് പ്രേക്ഷകരെയോ വിമർശകരെയോ കുറ്റം പറയുന്നതിൽ കാര്യമില്ല; ഒരാളെയും ചവിട്ടിത്താഴ്ത്താറില്ല'