വിദ്യാര്‍ത്ഥിയെ ആശുപത്രിയിലേക്ക് മാറ്റുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്  
Kerala

കഴുത്തു കുത്തി വീണു; സ്‌കൂള്‍ കായിക മേളയില്‍ ലോങ് ജമ്പിനിടെ വിദ്യാര്‍ത്ഥിക്ക് പരിക്ക്

സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ലോങ് ജമ്പിനിടെ മത്സരത്തിനിടെ വിദ്യാര്‍ത്ഥിയുടെ കഴുത്തിന് ഗുരുതര പരിക്കേറ്റു

സമകാലിക മലയാളം ഡെസ്ക്


തൃശ്ശൂര്‍: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ലോങ് ജമ്പിനിടെ മത്സരത്തിനിടെ വിദ്യാര്‍ത്ഥിയുടെ കഴുത്തിന് ഗുരുതര പരിക്കേറ്റു. പരിക്കേറ്റ വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വയനാട് കാട്ടിക്കുളം ഗവ എച്ച്എസ്എസിലെ വിദ്യാര്‍ത്ഥി മുഹമ്മദ് സിനാനാണ് ലോങ് ജമ്പ് മത്സരത്തിനിടെ പരിക്കേറ്റത്. ചാടുന്നതിനിടെ സിനാന്‍ കഴുത്ത് കുത്തി വീഴുകയായിരുന്നു.

ഇന്ന് രാവിലെ ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ ലോങ് ജമ്പിനിടെ മത്സരത്തിനിടെയാണ് സംഭവം. പരിക്കേറ്റ മുഹമ്മദ് സിനാനെ ഉടനെ സ്ട്രച്ചറിലെടുത്ത് ആംബുലന്‍സിലേക്ക് മാറ്റി. കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. പരിക്ക് ഗുരുതരമായതിനാല്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോങ് ജമ്പില്‍ 41 വിദ്യാര്‍ത്ഥികളാണ് മത്സരിച്ചത്. ചാട്ടം കഴിഞ്ഞ ഉടനെയാണ് ബാലന്‍സ് തെറ്റി മുഹമ്മദ് സിനാന്റെ കഴുത്തിന് പരിക്കേറ്റത്. പരിക്കേറ്റ ഉടനെ വേദനകൊണ്ട് സിനാന്‍ നിലത്തിരിക്കുകയായിരുന്നു. അല്‍പനേരത്തേക്ക് ലോങ് ജമ്പ് മത്സരം തടസ്സപ്പെട്ടെങ്കിലും പിന്നീട് തുടര്‍ന്നു.

  സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

SCROLL FOR NEXT