പാലാ സെന്റ് തോമസ് കോളജില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയും പ്രതിയും 
Kerala

പരീക്ഷാ ഹാളില്‍ നിന്ന് മുമ്പേ ഇറങ്ങി കാത്തുനിന്നു; ചേര്‍ത്ത് നിര്‍ത്തി കഴുത്തറുത്തു; ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ പിടികൂടി; കോളജില്‍ അരുംകൊല

നേരത്തെ തന്നെ പരീക്ഷഹാളില്‍ നിന്നിറങ്ങിയ അഭിഷേക് നിഥിന പരീക്ഷ കഴിഞ്ഞ് ഇറങ്ങാന്‍ കാത്തിരിക്കുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്


കോട്ടയം:പാലാ സെന്റ് തോമസ് കോളജില്‍ സഹപാഠിയെ കൊലപ്പെടുത്തിയ വിദ്യാര്‍ഥി ആക്രമണത്തിന് ഒരുങ്ങിയാണ് വന്നതെന്ന് സൂചന. കൈയില്‍ കരുതിയ പേപ്പര്‍ കട്ടര്‍ ഉപയോഗിച്ചാണ് ആക്രമണം നടതതിയത്. പരീക്ഷ കഴിഞ്ഞ് നിതിനയെ കാത്തുനിന്ന അഭിഷേക് സംസാരം തര്‍ക്കമായതോടെ ആക്രമിക്കുകയായിരുന്നു.. കോളജ് ഗേറ്റിന് അന്‍പത് മീറ്റര്‍ അകലെ വച്ചായിരുന്നു സംഭവം.

കോളജിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തില്‍ ഒരു സംഭവം അരങ്ങേറുന്നത്. അതുകൊണ്ടുതന്നെ അധ്യാപകരും സഹപാഠികളും ഞെട്ടലില്‍ നിന്ന് മുക്തരായിട്ടില്ല. കൊലയ്ക്ക് കാരണം പെട്ടന്നുള്ള പ്രകോപനമല്ലെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്തിരുന്നുവെന്നാണ് സഹപാഠികള്‍ പറയുന്നത്. നേരത്തെ തന്നെ പരീക്ഷഹാളില്‍ നിന്നിറങ്ങിയ അഭിഷേക് നിഥിന പരീക്ഷ കഴിഞ്ഞ് ഇറങ്ങാന്‍ കാത്തിരിക്കുകയായിരുന്നു. പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ പെണ്‍കുട്ടിയുമായി അഭിഷേക് ബൈജു സംസാരിക്കുകയും അത് തര്‍ക്കമായതിനെ തുടര്‍ന്ന് കൈയില്‍ കരുതിയ പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് ചേര്‍ത്ത് നിര്‍ത്തി കഴുത്ത് അറുത്ത് കൊലപ്പെടുത്തുകയായിരുന്നു. അവിടെ നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സമീപത്തുണ്ടായവര്‍ പിടികൂടി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് എത്തി അഭിഷേകിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സാരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു

കോളജ് മൈതാനത്തോട് ചേര്‍ന്ന് പെണ്‍കുട്ടിയുടെ രക്തം തളം കെട്ടിക്കിടക്കുന്നു. അതിനടത്ത് മാസ്‌കും മൊബൈല്‍ ഫോണും വീണ് കിടക്കുന്നു. തൊട്ടടുത്തായി കൊലയ്ക്ക് ഉപയോഗിച്ച പേപ്പര്‍ കട്ടറും ഉണ്ട്. സംഭവസ്ഥലത്തെത്തി പൊലീസ് പരിശോധന നടത്തി. പ്രണയനൈരാശ്യമാണ് കൊലയ്ക്ക് കാരണമായതെന്നാണ് സൂചന. രണ്ടുവര്‍ഷമായി ഓണ്‍ലൈന്‍ ക്ലാസായതുകൊണ്ട് കുട്ടികള്‍ തമ്മിലുള്ള ബന്ധം ഏത് തരത്തിലായിരുന്നെന്ന് അറിയില്ലെന്നും അധ്യാപകര്‍ പറയുന്നു.

പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായി എസ്പി ശില്‍പ മാധ്യമങ്ങളോട് പറഞ്ഞു. കൊലയ്ക്ക് പിന്നിലെ കാരണം അറിയില്ല. പേപ്പര്‍ കട്ടര്‍ ഉപയോഗിച്ചാണ് കൊലനടത്തിയതെന്നും നാട്ടുകാര്‍ പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നെന്നും എസ് പി പറഞ്ഞു. വിവരം അറിഞ്ഞ്് പാലാ എംഎല്‍എ മാണി സി കാപ്പന്‍, ജോസ് കെ മാണി തുടങ്ങിയവര്‍ ക്യാമ്പസിലെത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT